പൊടിയാടി അഗ്രോഫാം സൊസൈറ്റിയുടെ നേതൃത്വത്തിൽ ഏകദിന സെമിനാർ സംഘടിപ്പിച്ചു

പൊടിയാടി അഗ്രോഫാം സൊസൈറ്റിയുടെ നേതൃത്വത്തിൽ കീഴരിയൂർ അകലാപ്പുഴയുടെ തീരത്ത് കണ്ടൽ പാർക്കിന്റെ സാധ്യത പഠനവും കണ്ടലും ആവാസ വ്യവസ്ഥയും എന്ന വിഷയത്തിൽ ഏകദിന സെമിനാർ സംഘടിപ്പിച്ചു. കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂഷൻ ശാസ്ത്രജ്ഞൻ ഡോക്ടർ മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്ത പരിപാടിയിൽ സൊസൈറ്റി പ്രസിഡണ്ട് ശ്രീ പി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.

പയ്യന്നൂർ കണ്ടൽ ഗവേഷണ കേന്ദ്രത്തിലെ ഗവേഷകനായ വിമൽ ലക്ഷ്മണൻ, സാംസ്കാരിക പ്രവർത്തകൻ വിജയരാഘവൻ ചേലിയ, കീഴരിയൂർ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മാലത്ത്സുരേഷ് മാസ്റ്റർ,വാർഡ് മെമ്പർ ശ്രീ ഗോപാലൻ, എന്നിവർ പങ്കെടുത്ത സെമിനാറിന് ഇ ദിനേശൻ സ്വാഗതവും എൻ കെ മുരളി നന്ദിയും രേഖപ്പെടുത്തി.

കണ്ടൽ പാർക്കിന്റെ സാധ്യത പഠനത്തിൽ പൊ യിൽകാവ് ഹയർസെക്കന്ററി മേപ്പയൂർ ഹയർസെക്കൻഡറി ശ്രീ വാസുദേവാശ്രമ ഹയർസെക്കൻഡറി എന്നിവിടങ്ങളിലെ എൻഎസ്എസ് വളണ്ടിയർമാരും സാമൂഹ്യ പ്രവർത്തകരും പങ്കെടുത്തു. നിലവിൽ കണ്ണാം പൊട്ടി, ഉപ്പട്ടി, എഴുത്താണി കണ്ടൽ, ചക്കര കണ്ടൽ, മച്ചിൻ തോൽ എന്നീ അഞ്ചോളം കണ്ടൽ ചെടികൾ പ്രദേശത്ത് കണ്ടെത്താനായി.

ഭ്രാന്തൻ കണ്ടൽ, ചെറു ഉപ്പട്ടി, ചുള്ളി ഉൾപ്പെടെയുള്ള മൂന്ന് വെറൈറ്റികൾ കൂടി പ്രദേശത്ത് വെച്ചുപിടിപ്പിക്കാവുന്നതാണെന്ന് പഠനത്തിന് നേതൃത്വം നൽകിയ വിമൽ ലക്ഷ്മണൻ അഭിപ്രായപ്പെട്ടു. ബോർഡ് വെ, കണ്ടൽ നഴ്സറി എന്നിവ ഉൾക്കൊള്ളുന്ന കണ്ടൽ പാർക്കിന്റെ നിർമ്മാണം 2024 മാർച്ച് ഓടുകൂടി പൂർത്തീകരിക്കുന്നതാണെന്ന് സൊസൈറ്റി ഭാരവാഹികൾ അറിയിച്ചു.

Comments

COMMENTS

error: Content is protected !!