ANNOUNCEMENTS
പൊട്ടിവീണ വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റ് രണ്ട് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം
കൊല്ലത്ത് വാക്കനാട് കല്‍ച്ചിറ പള്ളിക്ക് സമീപം പൊട്ടിവീണ വൈദ്യുതി ലൈനില്‍നിന്നും ഷോക്കേറ്റ് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. കരിക്കോട് ടികെഎം എന്‍ജിനിയറിങ് കോളേജിലെ വിദ്യാര്‍ഥികളായ അര്ജുന്, റിസ്വാന് എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച വൈകീട്ട് നാലരയോടെയാണ് അപകടം. അഞ്ച് വിദ്യാര്‍ഥികള്‍ ഒന്നിച്ചാണ് ഇവിടെയുള്ള കായലിന് സമീപത്തേക്കെത്തിയത്. അര്‍ജുനും റിസ്വാനുമാണ് ആദ്യം കല്‍പ്പടവിലേക്ക് ഇറങ്ങിയത്. കാല്‍തെറ്റി കായലിലേക്ക് വീഴാന്‍ പോയപ്പോള്‍ സമീപത്തെ പൊട്ടിവീണ വൈദ്യുത കമ്പിയില്‍ പിടിക്കുകയായിരുന്നു. ഷോക്കേറ്റ് ഇരുവരും സംഭവ സ്ഥലത്തുതന്നെ മരിച്ചതായാണ് റിപ്പോര്‍ട്ട്.
ഇരുവരുടെയും മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സംഭവസമയം ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റ് മൂന്നുപേരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്.
Comments