CALICUTDISTRICT NEWSMAIN HEADLINES
പൊതുജന സുരക്ഷക്ക് സി.സി.ടി.വി. സെറ്റ് സ്ഥാപിച്ചു
കൊയിലാണ്ടി: പെരുവട്ടൂര്‍ സഹായി റസിഡന്റ്‌സ് അസോസിയേഷന്‍ ജനമൈത്രി പൊലീസിന്റെ സഹായത്തോടെ ഐ.എന്‍.എ.രാമു റോഡില്‍ സി.സി.ടി.വി. ക്യാമറാ സൈറ്റ് സ്ഥാപിച്ചു. ക്യാമറകളുടെ പ്രവര്‍ത്തനം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.ഉണ്ണിക്കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മാതൃകാപരമായ ഇത്തരം പ്രവര്‍ത്തനം മറ്റു സാമൂഹ്യ-സാംസ്‌കാരിക സംഘടനകളും നടത്തിയാല്‍ ക്രമസമാധാന പാലനത്തിന് ഏറെ സഹായകമാവുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നഗരസഭാംഗം സിബിന്‍ കണ്ടത്തനാരി അധ്യക്ഷത വഹിച്ചു. നഗരസഭ സ്ഥിരംസമിതി അധ്യക്ഷ വി.കെ.അജിത മുഖ്യാതിഥിയായിരുന്നു. ശശി കോട്ടില്‍, ലോഹിതാക്ഷന്‍, എം.കെ.സതീശന്‍, പുളങ്കുളത്തില്‍ ദാമോദരന്‍ നായര്‍, അജീഷ്, ജിഷ എന്നിവര്‍ സംസാരിച്ചു.
Comments