KOYILANDILOCAL NEWS
പൊയില്‍ക്കാവില്‍ വ്യാജവാറ്റ് ശേഖരം പിടികൂടി
കൊയിലാണ്ടി: കോഴിക്കോട് എക്സൈസ് എൻഫോഴ്സ്മെൻറ് & ആൻ്റി നർക്കോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പി.സജിത്ത്കുമാറിൻ്റെ നേതൃത്വത്തിൽ കൊയിലാണ്ടിയിലെ പൊയിൽക്കാവ്- കലോപൊയിൽ റോഡിൽ കമ്പിളിത്താഴത്ത് വയൽത്തുരുത്തിൽ നടത്തിയ മിന്നൽ പരിശോധനയിൽ കണ്ടൽക്കാടുകൾക്കിടയിൽ ചളിയിൽ പൂഴ്ത്തി വെച്ച നിലയിൽ വ്യാജവാറ്റിനായി സൂക്ഷിച്ച 400 ലിറ്റർ വാഷ് പിടിച്ചെടുത്തു.വ്യാജ വാറ്റ് കേന്ദ്രങ്ങളിൽ പരിശോധന നടത്തുന്നതിൻ്റെ ഭാഗമായി ചേലിയ ഭാഗത്ത് പരിശോധന നടത്തുകയും തുടർന്ന് തൊട്ടടുത്ത ഈ പ്രദേശത്ത് നടത്തിയ പരിശോധന നടത്തിയതിലാണ് വൻതോതിൽ ചാരായം ഉത്പാദിപ്പിക്കുന്നതിനായി വളരെ രഹസ്യമായി ബാരലുകളിലും മറ്റുമായി ചെളിവെളളത്തിൽ സൂക്ഷിച്ച വൻതോതിലുള്ള വാഷ് ശേഖരം കണ്ടെത്തിയത്. വാഷ് സൂക്ഷിച്ച ആളെക്കുറിച്ച് പരിസരവാസികളോട് അന്വേഷിച്ചതിൽ ആരേയും പിടികൂടാനായിട്ടില്ല.എന്നാൽ ടി സംഭവത്തിൽ ശക്തമായ അന്വേഷണം നടത്തി പ്രതികളെ പിടികൂടുന്നതാണെന്ന് സർക്കിൾ ഇൻസ്പെക്ടർ പി.സജിത്ത്കുമാർ അറിയിച്ചു.ഇപ്പോഴത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കോഴിക്കോട് സ്പെഷ്യൽ സ്ക്വാഡ് സി.ഐയുടെ നേതൃത്വത്തിൽ മുൻ വ്യാജവാറ്റ് കേന്ദ്രങ്ങളിലെല്ലാം ശക്തമായ നിരീക്ഷണവും റെയ്ഡും തുടരുന്നതിനിടയിലാണ് ടി കേസ് കണ്ടെടുത്തത്.റെയ്ഡിൽ പ്രിവൻ്റീവ് ഓഫീസർ ബിജുമോൻ ടി.പി,സിവിൽ എക്സൈസ് ഓഫീസർമാരായ അനുരാജ്,അഖിൽ,ഡ്രൈവർ സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു.
Comments