KERALA
സ്കൂൾ ഓഫ് ഡ്രാമയിൽ അധ്യാപകരെ കോളേജിനുള്ളിൽ പൂട്ടിയിട്ടു
വിദ്യാർത്ഥികൾ സ്കൂൾ ഓഫ് ഡ്രാമയിൽ അധ്യാപകരെ കോളേജിനുള്ളിൽ പൂട്ടിയിട്ടു. വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയ അധ്യാപകനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് തൃശൂർ അരണാട്ടുകരയിലെ സ്കൂൾ ഓഫ് ഡ്രാമയിലെ വിദ്യാർത്ഥികൾ അധ്യാപകരെ കോളേജിനുള്ളിൽ പൂട്ടിയിട്ട് സമരം നടത്തിയത്. അഞ്ച് അധ്യാപകരെയാണ് വിദ്യാർത്ഥികൾ പൂട്ടിയിട്ടത്. ഇതിൽ ഒരു അധ്യാപികയും ഉൾപ്പെടും. കഴിഞ്ഞ ദിവസം രാത്രി 11 മണിവരെ അധ്യാപകരെ പൂട്ടിയിട്ടു. പൊലീസെത്തിയാണ് അധ്യാപകരെ തുറന്നുവിട്ടത്.
മൂന്ന് മാസം മുമ്പ് വിസിറ്റിംഗ് ഫാക്കല്‍ട്ടിയായി കോളേജില്‍ എത്തിയ രാജാവാരിയര്‍ എന്ന അധ്യാപകനെതിരെയാണ് വിദ്യാര്‍ത്ഥിനി പരാതി ഉന്നയിച്ചത്. കോളേജിലെ വകുപ്പ് മേധാവിയോട് പരാതി പറഞ്ഞിട്ടും നടപടിയെടുക്കാത്തത്തിനെ തുടർന്നാണ് വിദ്യാർത്ഥികൾ പ്രതിഷേധിച്ചത്.
Comments