LOCAL NEWS
പൊയിൽക്കാവ് തീരത്ത് അടിക്കാടിനു തീപിടിച്ചു , തീ അണക്കാനെത്തിയ ഫയർഫോഴ്സ് വാഹനം മണലിൽ താഴ്ന്നു
കൊയിലാണ്ടി:പൊയിൽക്കാവ് തീരത്ത് അടിക്കാടിനു തീപിടിച്ചു , തീ അണക്കാനെത്തിയ ഫയർഫോഴ്സ് വാഹനം മണലിൽ താഴ്ന്നു. ക്രെയിൻ ഉപയോഗിച്ചാണ് വാഹനം ഉയർത്തിയത്. ബുധനാഴ്ച വൈകുന്നേരം മൂന്നു മണിയോടെയാണ് പൊയിൽക്കാവ് ബീച്ചിലെ ചാലിൽ പറമ്പിലെ അടിക്കാടിനു തീപിടിച്ചത്. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുകയും വെള്ളം ഉപയോഗിച്ച് തീ കെടുത്തുകയും ചെയ്തു.
സ്റ്റേഷൻ ഓഫീസർ സി. പി ആനന്ദന്റെ നേതൃത്വത്തിൽ സേനാംഗങ്ങളായ പി .കെ . ബാബു,ബിനീഷ്,ഇർഷാദ്, ഇ.എം.നിധിപ്രസാദ് ,റഷീദ്,സജിത്ത്,ഹോംഗാർഡ്,ഓംപ്രകാശ് എന്നിവർ തീഅണക്കുന്നതിൽ ഏർപ്പെട്ടു. ഇതിനിടയിൽ ഫയർഫോഴ്സ് വാഹനം മണൽ പ്രദേശമായതിനാൽ താഴുകയും ക്രെയിൻ വന്നു പൊക്കി എടുക്കുകയും ചെയ്തു.
Comments