LOCAL NEWS

പൊയിൽക്കാവ് ബീച്ചിലെ 70 ഓളം കുടുബങ്ങൾക്ക് കുടിവെള്ളം ലഭ്യമായി.

പൊയിൽക്കാവ് ബീച്ചിലെ 70 ഓളം കുടുബങ്ങൾക്ക് കുടിവെള്ളം ലഭ്യമായി. ദീർഘകാലത്തെ കാത്തിരിപ്പിന് വിരാമമായി ബഹു. MLA ശ്രീമതി കാനത്തിൽ ജമീല കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു. കുടിവെള്ള പദ്ധതിക്ക് കിണർ നിർമ്മിക്കാൻ രണ്ടര സെന്റ് ഭൂമി സൗജന്യമായി വിട്ടു നൽകിയ ടി.പി. ബാബു പുഷ്യരാഗിനെ ചടങ്ങിൽ MLA പൊന്നാടയണിയിച്ചു.

ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഷീബ മലയിൽ അദ്ധ്യക്ഷത വഹിച്ചു. കിണർ നിർമ്മാണത്തിന് ബ്ലോക്ക് പഞ്ചായത്തിന്റെ സഹായവും പൈപ്പ് ലൈൻ, ടാങ്ക് എന്നിവ സ്ഥാപിക്കുന്നതിന് മുൻ MLA കെ.ദാസന്റെ ആസ്തിവികസന ഫണ്ടിൽ നിന്ന് 23 ലക്ഷം രൂപയും അനുവദിച്ചു കിട്ടിയാണ് പ്രവർത്തി പൂർത്തീകരിച്ചത്. ചടങ്ങിൽ K WA എക്സിക്യൂട്ടീവ് എഞ്ചിനിയർ റിപ്പോർട്ട് അവതരിപ്പിച്ചു. സർവ്വശ്രീ റസിയ വി.എം. (വാർഡ് മെമ്പർ ) , കെ. ഗീതാനന്ദൻ ,എൻ മുരളീധരൻ , ജിതേഷ് എന്നിവർ ആശംസകൾ അർപ്പിച്ചു. വാർഡ് മെമ്പർ ബേബി സുന്ദർ രാജ് ( ഷേമകാര്യ സ്റ്റാ. ചെയർമാൻ )സ്വാഗതവും വാർഡ് കൺവീനർ എം. പുഷ്പ നന്ദിയും പറഞ്ഞു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button