ചെങ്ങോട്ടുകാവ് വഴിയോര വിശ്രമ കേന്ദ്രം പ്രവർത്തി ഉൽഘാടനം ചെയ്തു

ചെങ്ങോട്ടുകാവ് വഴിയോര വിശ്രമ കേന്ദ്രം പ്രവർത്തി ഉൽഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ നിർവ്വഹിച്ചു. ചെങ്ങോട്ടു കാവ് ഓവർ ബ്രിഡ്ജിന് ചുവടെയാണ് ഹൈവെ യാത്രക്കാർക്ക് ഉപകരപ്രദമാകുന്ന വിശ്രമ കേന്ദ്രം നിർമ്മിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ 12 ഇന പരിപാടിയിൽ ഉൾപ്പെട്ട വഴിയോര വിശ്രമ കേന്ദ്രത്തിന്റെ നിർമ്മാണപ്രപർത്തി 2021-22 വാർഷിക പദ്ധതിയിലാണ് ഉള്‍പ്പെടുത്തിയത്.

വിശ്രമ കേന്ദ്രം സ്ത്രീ സൗഹൃദവും ഭിന്നശേഷി സൗഹൃദവുമായിരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു. കൂടാതെ വിശ്രമ കേന്ദ്രത്തിൽ ചെറിയ ഒരു റസ് സ്റ്റോറൻറ് സൗകര്യവും കൂടി ഒരുക്കുന്നതാണ്. ചടങ്ങിൽ വൈസ് പ്രസിഡണ്ട് പി.വേണു മാസ്റ്റർ, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ബേബി സുന്ദർരാജ്, ബിന്ദു മുതിരക്കണ്ടത്തിൽ ജനപ്രതിനിധികളായ രമേശൻ കിഴക്കയിൽ, തസ്ലീന നാസർ, സുധ കാവുങ്കൽ പൊയിൽ, സെക്രട്ടറി എൻ.പ്രദീപൻ എന്നിവർ സംബന്ധിച്ചു.

Comments

COMMENTS

error: Content is protected !!