Politics
പൊലീസ് സഹകരണ സംഘം തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ആരംഭിച്ചു

തിരുവനന്തപുരത്ത് പൊലീസ് സഹകരണ സംഘം തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ എട്ട് മുതൽ വൈകീട്ട് നാല് വരെയാണ് വോട്ടെടുപ്പ്. തെരഞ്ഞെടുപ്പിനെച്ചൊല്ലി തർക്കങ്ങളുണ്ടായതിനെ തുടർന്ന് ഹൈക്കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷന്റെ നിരീക്ഷണത്തിലാണ് വോട്ടെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്ന് പൊലീസിലെ കോൺഗ്രസ് സംഘടനയെ അനുകൂലിക്കുന്നവർ ആരോപിച്ചിരുന്നു.
തെരഞ്ഞെടുപ്പിനുളള തിരിച്ചറിയൽ കാർഡ് വിതരണം വൈകിയതിന്റെ പേരിൽ ഇടത്- കോൺഗ്രസ് അനുകൂല സംഘടനകൾ തമ്മിൽ ഏറ്റുമുട്ടുകയും ചെയ്തിരുന്നു. തിരുവനന്തപുരം എ.ആർ ക്യാമ്പിൽ വെച്ചായിരുന്നു സംഘർഷം. പൊലീസുകാരുടെ തർക്കം കയ്യാങ്കളിയിലേക്ക് നീങ്ങിയതോടെ മ്യൂസിയം സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്.
സംഘർഷത്തെ തുടർന്ന് 14 പോലീസുകാരെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. സംഭവത്തിൽ ഹൈക്കോടതി രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. പൊലീസ് സഹകരണ സംഘമാണോ അതോ റൗഡി സഹകരണ സംഘമാണോയെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടാകുന്ന അനിഷ്ടസംഭവങ്ങളിൽ നടപടിയെടുക്കാനും ഹൈക്കോടതി നിർദേശം നൽകിയിരുന്നു.
Comments