CRIME
പോക്‌സോ കേസില്‍ റോയ് വയലാട്ട് കീഴടങ്ങി
പോക്‌സോ കേസില്‍ നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാട്ട് കീഴടങ്ങി. കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിലാണ് കീഴടങ്ങിയത്. റോയിയുടേയും സുഹൃത്ത് സൈജു തങ്കച്ചന്റേയും മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളിയിരുന്നു. പിന്നാലെ ഒളിവില്‍ പോയ റോയ് വലയാട്ട് ഇന്ന് രാവിലെയാണ് കമ്മീഷണറുടെ ഓഫീസിലെത്തിയത്. സൈജു തങ്കച്ചനും ഇന്ന് ഹാജരായേക്കുമെന്നാണ് സൂചന.
Comments