CRIME
പോക്‌സോ കേസ് ഇരയോട് മോശമായി പെരുമാറി; ഗ്രേഡ് എ എസ് ഐക്ക് സസ്‌പെൻഷൻ
വയനാട് അമ്പലവയലിൽ ദളിത് വിഭാഗത്തിൽപ്പെട്ട പോക്‌സോ കേസ് ഇരയോട് പോലീസിന്റെ ക്രൂരത. അമ്പലവയൽ ഗ്രേഡ് എ എസ് ഐ ബാബു ടിജിയാണ് 17കാരിയായ പെൺകുട്ടിയോട് മോശമായി പെരുമാറിയത്. തെളിവെടുപ്പിനിടെ പെൺകുട്ടിയെ ഫോട്ടോഷൂട്ടിന് നിർബന്ധിച്ചെന്നും പരാതിയിൽ പറയുന്നു. സംഭവം വിവാദമായതോടെ ബാബു ടിജിയെ സർവീസിൽ നിന്നും ഡിഐജി രാഹുൽ ആർ നായർ സസ്‌പെൻഡ് ചെയ്തു. എസ് ഐ സോബിനും വനിതാ പോലീസ് ഉദ്യോഗസ്ഥക്കുമെതിരെ വകുപ്പ് തല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.
പോലീസിന്റെ സാന്നിധ്യത്തിൽ മൈസൂരുവിലേക്കാണ് പെൺകുട്ടിയെ തെളിവെടുപ്പിന് കൊണ്ടുപോയത്. ഇതിനിടയിലാണ് എഎസ്‌ഐ മോശമായി പെരുമാറിയത്. കുട്ടിയോട് ക്രൂരത കാണിച്ചിട്ടും വേണ്ട ഇടപെടലുണ്ടാകാത്ത സാഹചര്യത്തിലാണ് വനിതാ പോലീസ് ഉദ്യോഗസ്ഥ പ്രജുഷക്ക് നേരെയും അന്വേഷണം.
Comments