KOYILANDILOCAL NEWS

പോലീസ് അതിക്രമത്തിലും ബോംബാക്രമണത്തിലും പ്രതിഷേധിച്ച് നൊച്ചാട് പ്രതിഷേധ പ്രകടനവും പൊതുയോഗവും

പേരാമ്പ്ര: ഡി സി സി പ്രസിഡൻ്റ് അഡ്വ.കെ പ്രവീൺ കുമാറിനെ ക്രൂരമായി മർദ്ദിച്ച പോലീസ് നടപടിയിലും കോൺഗ്രസ് പ്രവർത്തകരായ വി പി നസീറിൻ്റെയും എം സി അഹമ്മദിന്റേയും വീടിനും കടയ്ക്കും നേരെയു ണ്ടായ ബോംബ് അക്രമത്തിലും പ്രതിഷേധിച്ച്, നൊച്ചാട് മണ്ഡലം യു ഡി എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളിയൂരിൽ പ്രതിഷേധ പ്രകടനവും പെതുയോഗവും നടത്തി. ടി പി നാസർ അധ്യക്ഷനായിരുന്നു. പ്രതിഷേധ യോഗം രാജൻ മരുതേരി ഉദ്ഘാടനം ചെയ്തു. കെ മധുകൃഷ്ണൻ, പി എം പ്രകാശൻ, പി സി സിറാജ്, ഒ എം രാജൻ, ടി കെ ഇബ്രായി, വി വി ദിനേശൻ, ഇ ടി ഹമീദ്, ആർ പി രവീന്ദ്രൻ,എസ് സുനന്ദ്, വി ടി സൂരജ്, വി പി ബാലൻ സംസാരിച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button