പോഷക ഭക്ഷണ പ്രകാശനം ചേമഞ്ചേരി പഞ്ചായത്ത് ഹാളിൽ പന്തലായനി ബ്ലോക്ക് പ്രസിഡണ്ട് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു
ദേശീയ പോഷാചരണത്തിൻ്റെ ഭാഗമായി പന്തലായനി ഐ സി ഡി എസ് ൻ്റെ കീഴിൽ പോഷൺമഹാറാലി ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൽ നടത്തി അങ്കണവാടി പ്രവർത്തകരുടെപോഷക കളവും നടത്തി. പോഷക ഭക്ഷണ പ്രകാശനം ചേമഞ്ചേരി പഞ്ചായത്ത് ഹാളിൽ പന്തലായനി ബ്ലോക്ക് പ്രസിഡണ്ട് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു പരിപാടിയിൽ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ അദ്ധ്യക്ഷത വഹിച്ചു” സംസാരിച്ചു ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അജ്നഫ് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റ ചെയർമാൻ അബ്ദുൾ ഹാരിസ് എന്നിവർ ആശംസകൾ അറിയ്ച്ചു സംസാരിച്ചു സി ഡി പി ഒ ശ് അനിത ,ചേമഞ്ചേരി ഐ സി ഡി എസ് സൂപ്പർവൈസർ രമ്യ എന്നിവർ പോഷണ മാസാചരണത്തിൻ്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു കുട്ടികളിലെ ജീവിത ശൈലി രോഗങ്ങളെ കുറിച്ച് ഡോ അനിൽ എസ് കുമാർ ക്ലാസെടുത്തു. അങ്കണവാടി തലത്തിലും പന്തലായനിI ഐ സി ഡി എസ് പ്രൊജക്ട് തലത്തിലുമായി ചേമഞ്ചേരി അരിക്കുളം, മൂടാടി, അത്തോളി ഗ്രാമപഞ്ചായത്തുകളിൽ വിപുലമായ രീതിയിൽ പോഷണ് മാസം ആചരിച്ചു