KOYILANDILOCAL NEWS
പ്രകൃതി പഠനയാത്ര സംഘടിപ്പിച്ചു
പേരാമ്പ്ര : മദർ തെരേസ കോളജ് ഓഫ് ടീച്ചർ എഡ്യുക്കേഷനിലെ എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പ്രകൃതി സംരക്ഷണ ദിനവുമായി ബന്ധപ്പെട്ട് പേരാമ്പ്ര ചേർമലയിലേക്ക് പ്രകൃതി പഠനയാത്ര സംഘടിപ്പിച്ചു. ക്ലോസ് ടു നാച്വർ എന്ന പേരിൽ ഒരുക്കിയ പരിപാടിയിൽ കോളജിലെ മുഴുവൻ എൻ എസ് എസ് വളണ്ടിയർമാരും അധ്യാപകരും പങ്കാളികളായി.
പേരാമ്പ്ര ഗ്രാമപഞ്ചായത്ത് 15-ാം വാർഡ് മെംബർ സജു മാസ്റ്റർ പഠന യാത്ര ഉദ്ഘാടനം ചെയ്തു. വനം വകുപ്പ് ഉദ്യോഗസ്ഥൻ ടി സുരേഷ്, പി ടിഎ പ്രതിനിധി ബാബു മാസ്റ്റർ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ എൻ ഷൈനി എന്നിവർ സംസാരിച്ചു. സുഹാസ് ഗായത്രി, റിട്ടയേർഡ് വനം വകുപ്പ് ഉദ്യോഗസ്ഥൻ വിജയൻ എന്നിവർ ചേർമലയിലെ ജൈവ വൈവിധ്യം വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി.
Comments