പന്തലായനി മേലടി ബ്ലോക്കുകൾ സംയുക്തമായി തൊഴിൽ മേള സംഘടിപ്പിച്ചു

കൊയിലാണ്ടി: തൊഴിൽരഹിതരായ യുവതി യുവാക്കൾക്കായി കുടുംബ ജില്ലാ മിഷൻ്റെ ആഭിമുഖ്യത്തിൽ പന്തലായനി-മേലടി ബ്ലോക്കുകൾ സംയുക്തമായി തൊഴിൽ മേള സംഘടിപ്പിച്ചു. ടൗൺ ഹാളിൽ നടന്ന മേള നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു.

തിക്കോടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് ചെയർമാൻ പി കെ പുഷ്പ അധ്യക്ഷത വഹിച്ചു. ഇരു ബ്ലോക്കുകളിലെയും സി ഡി എസ് അധ്യക്ഷരായ കെ ബീന, അഞ്ജു മാടത്തിൽ, എം പി  ഇന്ദുലേഖ, കെ കെ വിപിന, എൻ യു എൽ എം സിറ്റി മിഷൻ മാനേജർ തുഷാര, പി എം എ വൈ സോഷ്യൽ ഡവലപ്പ്മെൻറ് സ്പെഷ്യലിസ്റ്റ് വി ആർ രചന, ബ്ലോക്ക് കോർഡിനേറ്റർ വി പി എം രശ്മി ശ്രീ എന്നിവർ സംസാരിച്ചു.

Comments

COMMENTS

error: Content is protected !!