പ്രണയാഭ്യർഥന നിരസിച്ചതിന് വിദ്യാർഥിനിയെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം; പ്രതിക്ക് 10 വർഷം കഠിന തടവും പിഴയും

കോഴിക്കോട്: പ്രണയാഭ്യർത്ഥന നിരസിച്ചതിന് വിദ്യാർഥിനിയെ കുത്തി കൊല്ലപ്പെടുത്താൻ ശ്രമിച്ച കേസിൽ കോഴിക്കോട് കരിവിശ്ശേരി ചിറ്റിലിപ്പാട്ട് പറമ്പ് കൃഷണ കൃപയിൽ മുകേഷിന് (35) പത്ത് വർഷത്തെ കഠിന തടവും 50,000 രൂപ പിഴയും വിധിച്ചു. കോഴിക്കോട് ജില്ലാ അഡീഷണൽ ഡിസ്ട്രിക്ട് ആന്‍ഡ് സെഷൻസ് ജഡ്ജ് കെ.അനിൽ കുമാറാണ് ശിക്ഷ വിധിച്ചത്. ഇന്ത്യൻ ശിക്ഷ നിയമം 307, 324, 323, 341 എന്നീ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ. ഓരോ വകുപ്പുകളിലും പ്രത്യേകം ശിക്ഷ വിധിച്ചിട്ടുണ്ടെങ്കിലും ശിക്ഷാകാലാവധി ഒന്നിച്ചനുഭവിച്ചാൽ മതി. പിഴ സംഖ്യ പരാതിക്കാരിക്ക് നൽകണം.

മേയ് 10-നായിരുന്നു കേസിനാസ്പദമായ സംഭവം. കരിവിശ്ശേരിയിലെ വീട്ടിൽ നിന്ന് നടക്കാവിലുള്ള ട്യൂഷൻ സെന്ററിലേക്ക് സ്കൂട്ടറിൽ യാത്ര ചെയ്യുമ്പോൾ യുവതിയുടെ വീടിന്റെ സമീപത്തുള്ള റോഡിൽ വെച്ച് പ്രതി യുവതിയെ തടഞ്ഞു നിർത്തി കുപ്പികൊണ്ട് തലയ്ക്കടിക്കുകയും പൊട്ടിയ കുപ്പികൊണ്ട് കുത്തി പരിക്കേൽപ്പികയും ചെയ്യുകയായിരുന്നു. സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതി പിന്നീട് കോടതിയിൽ കീഴടങ്ങി.
Comments
error: Content is protected !!