പ്രതിഭകളെ അനുമോദിച്ചു
കൊയിലാണ്ടി: അക്കാദമിക മേഖലയില്‍ പ്രതിഭ തെളിയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ദേശീയ തലത്തില്‍ നല്കി വരുന്ന ‘ഭാരത് കി ലക്ഷ്മി പുരസ്‌കാര്‍ ‘കൊയിലാണ്ടി ഗവണ്‍മെന്റ് മാപ്പിള വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി മേഖല യൂണിറ്റ് പ്രസിഡന്റ് കെ.എം. രാജീവന്‍ വിതരണം ചെയ്തു. സ്‌കൂളില്‍ പാഠ്യ പാഠ്യേതര വിഷയങ്ങളില്‍ മികവ് തെളിയിച്ച സെക്കണ്ടറി വിഭാഗത്തിലെ ഷിംനിത്ത്‌ലാല്‍, അഹമ്മദ്, റിഫാന ഹയര്‍ സെക്കണ്ടറി വിഭാഗത്തിലെ ഭഗീരഥ്, സ്വരാജ് എന്നിവര്‍ അവാര്‍ഡിന് അര്‍ഹരായി.
പി.ടി.എ. വൈസ് പ്രസിഡന്റ് സി.ജയരാജ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്‌കൂള്‍, വാര്‍ഡ് കൗണ്‍സിലര്‍-വി.പി. ഇബ്രാഹിം കുട്ടി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ മോളി ടീച്ചര്‍, പ്രസാദ് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളായ ടി.പി.ഇസ്മയില്‍ ,ഉഷാ മനോജ്, സൗമിനി മോഹന്‍ ദാസ് ,ഷീബാ ശിവാനന്ദന്‍, റോസ് ബെനറ്റ്, ജലീല്‍ മൂസ എന്നിവര്‍ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി പി.കെ ബാബു നന്ദി പറഞ്ഞു. പ