പ്രതിഷേധം പുകയുന്നു. ടി.പി.ആർ മാനദണ്ഡം ശാസ്ത്രീയമല്ലെന്ന്
കേരളത്തിൽ വ്യാഴാഴ്ച സർക്കാർ പുറത്തു വിട്ട കണക്ക് പ്രകാരം 323 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ട.പി.ആർ 15 ന് മുകളിലാണ്. 10നും 15നും ഇടയ്ക്കുള്ള 355 തദ്ദേശ സ്ഥാപനങ്ങളുണ്ട്. 5നും 10നും ഇടയ്ക്കുള്ള 294 സ്ഥാപനങ്ങളുമുണ്ട്. ടി.പി.ആര്‍. 5ന് താഴെയുള്ളവ 62 സ്ഥാപനങ്ങൾ മാത്രമാണ്. ടി.പി.ആർ എന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൻ്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്വംയം ഭരണ സ്ഥാപനങ്ങിൽ മുഴുവനായി നിയന്ത്രണം ഏർപ്പെടുത്തുന്ന രീതിയാണ് പിന്തുടർന്നു വരുന്നത്. ഇതിനെ തിരെ പ്രതിഷേധം വ്യാപകമാവുകയാണ്. അശാസ്ത്രീയമായ നിയന്ത്രണ മാനദണ്ഡമാണെന്ന് ആരോപിച്ച് വ്യാപാരികൾ സമര രംഗത്താണ്.
പരിശോധനയ്ക്ക് എത്തുന്നവരെ അവരിൽ എത്രപേർ കോവിഡ് പോസിറ്റീവ് ആവുന്നു എന്നതു പ്രകാരം ശതമാന കണക്കിൽ തിരിച്ചാണ് ടി. പി ആർ നിശ്ചയിക്കുന്നത്. ഒരു പഞ്ചായത്തിൽ ഒരാൾ മാത്രം പരിശോധനയ്ക്ക് എത്തിയ ദിവസം അവിടത്തെ ടി.പി.ആർ 100 ശതമാനമാണ് ഔദ്ധ്യോഗിക രീതിയനുസരിച്ച് വരുന്നത്. ഇതിനെതിരെ വാർഡ് തലത്തിലോ അതത് പ്രദേശങ്ങൾ തിരിച്ചോ മൈക്രോ കണ്ടെയിൻമെൻ്റ് സോണുകൾ നിശ്ചയിക്കണം എന്ന ആവശ്യമാണ് ഉയരുന്നത്.
എന്നാൽ ഇത് പ്രാദേശികമായ നിയന്ത്രണങ്ങൾക്കും രോഗ ബാധ നിയന്ത്രണത്തിനും എത്ര ഫലപ്രദമാവും എന്നതു സംബന്ധിച്ച് സംശയം നിലനിൽക്കയും ചെയ്യുന്നു. രോഗാണുക്കൾക്ക് എന്ത് വാർഡ് അതിർത്തി എന്ന ചോദ്യമാണ് ഉയരുന്നത്. പഞ്ചായത്തു തലത്തിലാവുമ്പോൾ കൂടുതൽ വിപുലമായ ഭൂപ്രദേശം നിന്ത്രണത്തിലാവുന്നു എന്ന മെച്ചമുണ്ട്. പക്ഷെ ഇതിനും ടി.പി.ആർ കണക്ക് ആശ്രയിക്കുന്നതിലെ പ്രശ്നം നിലനിൽക്കയും ചെയ്യുന്നു.
കേരളത്തില്‍ സർക്കാർ കണക്ക് പ്രകാരം വ്യഴാഴ്ച 22,064 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചിട്ടുണ്ട്.
മലപ്പുറം 3679, തൃശൂര്‍ 2752, കോഴിക്കോട് 2619, എറണാകുളം 2359, പാലക്കാട് 2034, കൊല്ലം 1517, കണ്ണൂര്‍ 1275, തിരുവനന്തപുരം 1222, കോട്ടയം 1000, ആലപ്പുഴ 991, കാസര്‍ഗോഡ് 929, വയനാട് 693, പത്തനംതിട്ട 568, ഇടുക്കി 426 എന്നിങ്ങനേയാണ് രോഗ ബാധ സ്ഥിരീകരിച്ചത്.
24 മണിക്കൂറിനിടെ 1,63,098 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.53 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,68,96,792 സാമ്പിളുകളാണ് പരിശോധിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 128 മരണങ്ങൾ കൂടി കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ കേരളത്തിലെ ആകെ മരണം 16,585 ആയി.