രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര രണ്ടാം ദിനത്തിലേക്ക്

ന്യൂഡൽഹി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര രണ്ടാം ദിനത്തിലേക്ക്. രാവിലെ എട്ട് മണിക്ക് ഇംഫാലിൽ നിന്നും പര്യടനം ആരംഭിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ രാഹുൽ ഗാന്ധിക്ക് പതാക കൈമാറിയതോടെ യാത്രക്ക് തുടക്കമായി. കലാപബാധിത മേഖലകളിലൂടെയാണ് യാത്ര. ഇന്നത്തെ സമാപനം നാഗാലാൻഡിലാണ്. രാഹുൽ ഗാന്ധി വൈകിട്ടോടെ നാഗാലാൻഡിൽ എത്തും. മണിപ്പൂരിലെ ഥൌബലിലാണ് യാത്രയ്ക്ക് തുടക്കമായത്.

നാല് ജില്ലകളിലൂടെ 104 കിലോമീറ്ററാണ് മണിപ്പുരിലെ യാത്ര. ഇതിന് ശേഷം ഇന്ന് വൈകുന്നേരം നാഗാലാൻഡിൽ എത്തുന്ന യാത്ര,നാളെ രാവിലെ മുതൽ പര്യടനം തുടരും. ഇന്നലെ ആരംഭിച്ച യാത്രക്ക് വലിയ സ്വീകരണമാണ് മണിപ്പൂരിൽ ലഭിച്ചത്. രാത്രിയും റോഡിന്‍റെ ഇരുവശങ്ങളിലും ആളുകൾ രാഹുലിനെ കാണാൻ കാത്തുനിന്നു. യാത്ര കടന്നുപോകുന്ന സംസ്ഥാനങ്ങളിൽ വലിയ സ്വീകരണം ഒരുക്കാനാണ് കോൺഗ്രസ് തീരുമാനം.

Comments
error: Content is protected !!