പ്രളയബാധിത മേഖലകൾ സന്ദർശിക്കാനായി മുഖ്യമന്ത്രി പുറപ്പെട്ടു
തിരുവനന്തപുരം> പ്രളയബാധിത മേഖലകൾ സന്ദർശിക്കാനായി മുഖ്യമന്ത്രി പിണറായി വിജയൻ പുറപ്പെട്ടു. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ, ചീഫ് സെക്രട്ടറി ടോം ജോസ്, ഡിജിപി ലോക്‌നാഥ് ബെഹ്റ എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ട്. മലപ്പുറം, വയനാട് ജില്ലകളിലാണ് മുഖ്യമന്ത്രി സന്ദർശിക്കുക. വിമാന മാർഗം കരിപ്പൂരിലെത്തുന്ന മുഖ്യമന്ത്രി അവിടെ നിന്നും ഹെലികോപ്റ്ററിൽ വയനാട്ടിലെത്തും.
സുൽത്താൻ ബത്തേരിയിലെ ദുരിതാശ്വാസ ക്യാമ്പാണ് ആദ്യം സന്ദർശിക്കുക. പിന്നീട് റോഡ് മാർഗം ഉരുൾപൊട്ടൽ നാശം വിതച്ച മേപ്പാടിയിലും മുഖ്യമന്ത്രി സന്ദർശനം നടത്തും.ജില്ലയിലെ നാശനഷ്ടങ്ങൾ അവലോകനം ചെയ്യുന്നതിനായി ജനപ്രതിനിധികളുടെ യോഗവും മുഖ്യമന്തിയുടെ നേതൃത്വത്തിൽ ചേരുന്നുണ്ട്.
ഉച്ച തിരിഞ്ഞ് ഹെലികോപ്റ്ററിൽ മലപ്പുറത്തേക്ക് പോകുന്ന മുഖ്യമന്ത്രി നിലമ്പൂരിലെ ഭൂദാനത്ത് ദുരിതാശ്വാസ ക്യാമ്പിലുളളവരെ സന്ദർശിക്കും. ജനപ്രതിനിധികളുമായുളള കൂടിക്കാഴ്ചയും ഇവിടെ നടക്കും