പ്രളയ ബാധിത പ്രദേശങ്ങളില്‍ കിണര്‍ ശുചീകരണത്തിന് തുടക്കമായി

അഴിയൂര്‍ ഗ്രാമപഞ്ചായത്തില്‍ പ്രളയം ബാധിച്ച വാര്‍ഡുകളില്‍ കിണര്‍ വെള്ളം സെപ്റ്റിക്ക് ടാങ്കിലെ വെള്ളവുമായി കലര്‍ന്ന് മലിനമായ 304 കിണറുകള്‍ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ശുചീകരിക്കും. കക്കടവ് പ്രളയബാധിതനായ ബാബു കടുവാനത്ത് കുനിയുടെ വീട്ടിലെ കിണര്‍ ശുചികരിച്ച് പദ്ധതി ഉല്‍ഘാടനം ചെയ്തു. തലശ്ശേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കെയര്‍ ആന്റ് ക്യുയര്‍ ഫൗണ്ടേഷന്‍, പുത്തന്‍ പുരയില്‍ തറവാട് എന്നിവരുടെ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ ആദ്യ ഗഡു തുക പഞ്ചായത്ത് പ്രസിഡന്റിനെ ഏല്‍പ്പിച്ചു. കിണര്‍ ശുചീകരണ പ്രവൃത്തി പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി.അയ്യൂബ്ബ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ സുകുമാരന്‍ കല്ലറോത്ത്, പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ്, പി.പി.ഫാറൂക്ക്, പി.പി. ഷബീര്‍, അഹമ്മദ് റിയാസ്, മുഹമ്മദ് നിസാര്‍, അബ്ദുല്‍ ലത്തീഫ് .കെ .എസ് .എ, മുഹമ്മദ് നസീബ് ,പി പി.അഷറഫ്, പി.പി. റിസ്വാന്‍, എ.പ്രദീപന്‍, ബാബുകടുവാനത്ത് കുനി എന്നിവര്‍ സംസാരിച്ചു.

മൂന്ന് ക്ലസ്റ്ററുകളായി കിണര്‍ ശുചികരണം 15 ദിവസത്തിനകം പൂര്‍ത്തികരിക്കും. മുന്നര ലക്ഷം രൂപയാണ് പദ്ധതിയുടെ ആകെ ചിലവ്, ആരോഗ്യ പ്രവര്‍ത്തകര്‍ 393 കിണറുകള്‍ സുപ്പര്‍ ക്ലോറിനേഷന്‍ ചെയ്തിട്ടും പ്രശ്നം ഉള്ള 304 കിണറുകളാണ് ശുദ്ധീകരിക്കുന്നത്.

Comments

COMMENTS

error: Content is protected !!