ANNOUNCEMENTSKERALA

പ്രളയ സെസ് നിർത്തുന്നു. വില കുറയണം

പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിനായി ചരക്കു സേവന നികുതിക്കൊപ്പം ഏർപ്പെടുത്തിയിരുന്ന പ്രളയ സെസ് ജൂലൈ 31 ന് അവസാനിക്കും. 2019 ഓഗസ്റ്റ് ഒന്നു മുതലാണ് രണ്ടു വർഷത്തേക്ക് പ്രളയ സെസ് ഏർപ്പെടുത്തിയത്.

അഞ്ചു ശതമാനത്തിലധികം നികുതിയുളള ചരക്ക് സേവനങ്ങൾക്ക് ഒരു ശതമാനവും സ്വർണത്തിന് 0.25 ശതമാനവുമാണ് സെസ് ചുമത്തിയിരുന്നത്. 12, 18, 28 ശതമാനം വീതം ജിഎസ്ടി നിരക്കുള്ള എല്ലാ ഉൽപ്പന്നങ്ങൾക്കും സെസ് ഉണ്ട്. സെസ് അവസാനിക്കുന്നതോടെ സ്വർണം, വാഹനങ്ങൾ, ഇലക്ട്രോണിക് സാധനങ്ങൾ, വീട്ടുപകരണങ്ങൾ തുടങ്ങിയവയുടെ വില കുറയും.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button