ശബരിമലയിൽ ശരണം വിളിക്കരുത് , അയ്യപ്പന്മാർ ശബ്ദ മലിനീകരണം ഉണ്ടാക്കുന്നു ; പ്രകോപനപരമായ റിപ്പോർട്ട് കേന്ദ്രത്തിനു നൽകി വനം വകുപ്പ് , തീർത്ഥാടകരെ നിയന്ത്രിക്കണമെന്നും ആവശ്യം

ന്യൂഡൽഹി : ശബരിമല തീര്‍ത്ഥാടനകാലത്തെ ശരണം വിളികള്‍ കടുത്ത ശബ്ദമലിനീകരണത്തിന് കാരണമാകുന്നുവെന്ന് വനം വകുപ്പിന്റെ റിപ്പോർട്ട് . ശബരിമലയെ തകർക്കാൻ സംസ്ഥാന സർക്കാർ ശ്രമങ്ങൾ തുടരുന്നതിനിടെയാണ് അയ്യപ്പ ഭക്തരെ അപമാനിക്കും വിധത്തിൽ വനം വകുപ്പ് കേന്ദ്ര സർക്കാരിനു റിപ്പോർട്ട് നൽകിയിരിക്കുന്നത് .

 

ശബരിമലയിലെ പാരിസ്ഥിതിക പ്രശ്‌നങ്ങളെ സംബന്ധിച്ച് നല്‍കിയ ഇക്കോടൂറിസം വികസന റിപ്പോര്‍ട്ടിലാണ് വനംവകുപ്പ് ഇക്കാര്യങ്ങള്‍ പറയുന്നത് . തീര്‍ത്ഥാടന കാലത്ത് ശബരിമലയില്‍ നിന്നുണ്ടാകുന്ന ശരണംവിളികളുള്‍പ്പെടെയുള്ള കാര്യങ്ങള്‍ കടുത്ത പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്നുവെന്നാന് റിപ്പോർട്ട് .

 

രാത്രികാലങ്ങളിൽ അയ്യപ്പഭക്തരുടെ യാത്ര , വനങ്ങളിലൂടെയുള്ള സഞ്ചാരം , വനങ്ങളില്‍ നിര്‍മ്മിക്കുന്ന താല്‍ക്കാലിക ക്യാമ്പുകള്‍, തീര്‍ത്ഥാടകര്‍ കൊണ്ടുവരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍, ഉപേക്ഷിക്കുന്ന തുണികള്‍, എന്നിവ കടുത്ത പാരിസ്ഥിതിക പ്രശ്‌നങ്ങളാണ് ഉണ്ടാകുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

തീര്‍ത്ഥാടന സമയത്ത് ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ മൂലം ശബരിമലയുടെയും പാരിസ്ഥിതിക പവിത്രതയെ ബാധിക്കുന്നതിനാല്‍ തീര്‍ത്ഥാടകരെ നിയന്ത്രിക്കണമെന്നും ആവശ്യമുണ്ട് . അതെ സമയം റിപ്പോർട്ടിനെതിരെ ദേവസ്വം ബോർഡ് പ്രസിഡന്റ് പദ്മകുമാർ രംഗത്ത് വന്നു .

 

ശബരിമല വികസനത്തിനു വനം വകുപ്പ് തടസ്സം നിൽക്കുകയാണെന്നും , റിപ്പോർട്ട് അയ്യപ്പന്മാരെ അവഹേളിക്കുന്നതാണെന്നും പദ്മകുമാർ ചൂണ്ടിക്കാട്ടി .
Comments

COMMENTS

error: Content is protected !!