CALICUTDISTRICT NEWSMAIN HEADLINES

പ്രശസ്തി പത്രം നല്‍കി ആദരിച്ചു

കൊയിലാണ്ടി: പെരുവണ്ണാമൂഴി മുതുകാട് കൊളുത്തൂര്‍ കോളനിയില്‍ ദുരൂഹ സാഹചര്യത്തില്‍ റീന(40) എന്ന സ്ത്രീ മരണപ്പെട്ട സംഭവത്തില്‍ അസ്വാഭിക മരണത്തിനു കേസ്സ് എടുത്ത് അന്വേഷണം നടത്തിയ പെരുവണ്ണാമൂഴി എസ്.ഐ. കെ ബാബുരാജിനെ കോഴിക്കോട് ജില്ലയിലെ മികച്ച ഡിറ്റക്റ്റീവ് ഓഫീസറായി
വടകര കണ്‍ട്രോള്‍ റൂമില്‍ വെച്ച് നടന്ന ചടങ്ങില്‍ എക്സൈസ് മന്ത്രി ടി. പി രാമകൃഷ്ണന്‍ പ്രശസ്തി പത്രം നല്‍കി ആദരിച്ചു. റീനയുടെ മരണവും
ഒരു വര്‍ഷം മുന്‍പേ മറ്റൊരു മകന്‍ മരണപ്പെട്ടതും കൊലപാതകമാണെന്ന് തെളിയുകയും, ഇരുവരെയും കൊന്നത് മരണപ്പെട്ട റീനയുടെ മകനായ സുനില്‍ എന്ന അപ്പുവാണെന്ന് അഞ്ചുദിവസത്തെ തുടര്‍ച്ചയായുള്ള അന്വേഷണത്തില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. അനുമോദനച്ചടങ്ങില്‍ ജില്ലാ പോലീസ് മേധാവിയായ കെ ജി സൈമണ്‍ ഐ പി എസ്, നാദാപുരം എ എസ് പി അങ്കിത് അശോക് ഐ പി എസ് , ഡി വൈ എസ് പി പ്രിന്‍സ് എബ്രഹാം, ഷാജി, നഗരസഭാ ചെയര്‍മാന്‍ കെ ശ്രീധരന്‍ -പോലീസ് അസോസിയേഷന്‍ ഭാരവാഹികളായ കെ പി ഭാസ്‌കരന്‍, അഭിജിത് എന്നിവര്‍ പങ്കെടുത്തു

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button