നിങ്ങള്‍ മദ്യപിച്ചാണോ ബൈക്കോടിക്കുന്നത് എങ്കില്‍ നിയന്ത്രണം ഹെല്‍മറ്റ് ഏറ്റെടുക്കും

അത്തോളി: വേഗത നിയന്ത്രിക്കും, മദ്യപിച്ച് വാഹനമോടിച്ചാൽ  പൊലീസിൽ അറിയിക്കും, ഉറങ്ങിപ്പോയാൽ എൻജിൻ പണി നിർത്തുകയും ചെയ്യും… ഹിമായത്തുൽ ഇസ്ലാം എച്ച്എസ്എസിലെ പ്ലസ് വൺ വിദ്യാർഥികളായ മുഹമ്മദ് മൻസൂറും സഫ്‌വാൻ മുഹമ്മദും ബൈക്കപകടങ്ങൾ കുറയ്ക്കാൻ പുത്തൻ സൂത്രവുമായാണ് എത്തുന്നത്. ഹെൽമെറ്റിനെ  ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ സൂപ്പറാക്കുന്നു. ആർഡിനോ സെൻസർ, എം ക്യു സെൻസർ, ജിപിഎസ്  തുടങ്ങിയവ ഉപയോഗിച്ചാണ് ഹെൽമെറ്റിൽ പുതിയ ഉപകരണം നിർമിക്കുന്നത്.
എൻജിനുമായി ബന്ധപ്പെടുത്തുന്നതിനാൽ  ഹെൽമെറ്റ് തലയിൽവച്ചാൽ മാത്രമേ ബൈക്ക് സ്റ്റാർട്ടാവൂ. നിയമം ലംഘിച്ച് വാഹനമോടിക്കുമ്പോൾ ഉപകരണത്തിൽ രേഖപ്പെടുത്തിയ മൊബൈൽ നമ്പറുകളിലേക്ക് സന്ദേശം എത്തുകയും ചെയ്യും. ഓടിക്കുമ്പോൾ ഉറങ്ങിപ്പോയാൽ അലാറം അടിയാനുള്ള സംവിധാനവുമുണ്ട്. എച്ച്എസ്എസ് വർക്ക് എക്സ്പീരിയൻസ് വിഭാ​ഗത്തിലാണ് ഇവർ മത്സരിക്കുന്നത്
Comments

COMMENTS

error: Content is protected !!