CALICUTKERALALOCAL NEWSMAIN HEADLINES
പ്രസവം കഴിഞ്ഞ് ഏഴാം നാൾ യുവതി കോവിഡ് ബാധിച്ച് മരിച്ചു
കൊയിലാണ്ടി: കോവിഡ് ബാധിച്ച് ചിങ്ങപുരം മോച്ചേരി അർച്ചന (27) മരിച്ചു. പ്രസവം കഴിഞ്ഞ് ഏഴാമത്തെ ദിവസമാണ് ശ്വാസതടസ്സത്തെ തുടർന്ന് മരണം സംഭവിച്ചത്. കോവിഡ് പോസിറ്റീവ് ആയിരുന്നു.
കഴിഞ്ഞ ദിവസമാണ് യുവതി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ നിന്നും പ്രസവം കഴിഞ്ഞ് വീട്ടിൽ എത്തിയത്. രാത്രി പനി വന്നതിനെ തുടർന്ന് പയ്യോളിയിലെ ആശുപത്രിയിൽ ചികിത്സ തേടി. തിരിച്ച് വീട്ടിൽ എത്തിയപ്പോൾ ശ്വാസതടസ്സം അനുഭവപ്പെട്ടു.
ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിശോധനയിൽ കോവിഡ് പോസറ്റീവ് ആയിരുന്നു. ഭർത്താവ് ഷിബിൻ (കൽപ്പത്തൂർ) .
മോച്ചേരി രവീന്ദ്രൻ്റെയും, ബീനയുടെയും മകളാണ്. സഹോദരി ആതിര. മൃതദേഹം കോവിഡ് പ്രോട്ടോകോൾ പ്രകാരം സംസ്കരിച്ചു.
Comments