നാച്ചുറോപ്പതി ആൻഡ് യോഗ ഫെഡറേഷൻ (എൻ വൈ എഫ്) ജില്ലയിലെ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കായി സൗജന്യ യോഗ പരിശീലനം നൽകുന്നു

കോഴിക്കോട്: നാച്ചുറോപ്പതി ആൻഡ് യോഗ ഫെഡറേഷൻ (എൻ വൈ എഫ്) കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കായി സൗജന്യ യോഗ പരിശീലനം നൽകും. ഇതോടൊപ്പം ആരോഗ്യ ജീവിതം നയിക്കാൻ ആവശ്യമായ ഭക്ഷണക്രമത്തെക്കുറിച്ച് ബോധവൽക്കരണവും നടത്തും. ഒരു സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും ഗുണം ലഭിക്കുന്ന രീതിയിലാവും ഇവ നടപ്പിലാക്കുക. തെരഞ്ഞെടുത്ത അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ആദ്യം പരിശീലനം നൽകി അവരിലൂടെ മുഴുവൻ വിദ്യാർഥികളിലും എത്തുക എന്ന രീതിയാണ് സ്വീകരിക്കുക. ആദ്യം നേരിട്ടുള്ള ക്ലാസുകൾ നൽകി പിന്നീട് ഓൺലൈൻ വഴി തുടർ പരിശീലനം നൽകും. സൗജന്യ യോഗ പരിശീലനം ആവശ്യമുള്ള വിദ്യാലയങ്ങൾ 9447262801 എന്ന നമ്പറിൽ ബന്ധപ്പെടണം.

എൻ വൈ എഫ് ജില്ലാ സമ്മേളനം കേരള വനം വന്യജീവി ബോർഡ് അംഗം പ്രൊഫ. ശോഭീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വ്യായാമം ഇല്ലാതെയും ജങ്ക് ഫുഡ് കഴിച്ചും നമ്മുടെ പുതു തലമുറ ആപത്തിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.
വടയക്കണ്ടി നാരായണൻ അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി നഗരസഭ കൗൺസിലർ പി ജിഷ, എൻ വൈ എഫ് സംസ്ഥാന പ്രസിഡണ്ട് പി രാമചന്ദ്രൻ, സെക്രട്ടറി ഡോ. കെ കെ ജോൺസൺ, ഷാജു ഭായ് ശാന്തിനികേതൻ, ബേബി ഗീത, ശശിധരൻ മണക്കാട്, പടന്നയിൽ അരവിന്ദാക്ഷൻ, വി പവിത്രൻ, കെ ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു.


ഭാരവാഹികളായി വടയക്കണ്ടി നാരായണൻ (പ്രസിഡണ്ട്), സയ്യിദ് മുഹമ്മദ് , സെഡ് എ സൽമാൻ (വൈസ് പ്രസിഡൻറ്മാർ), ശശികുമാർ ചേളന്നൂർ (സെക്രട്ടറി), അഖിൽ കൂമുള്ളി,നിർമ്മല ജോസഫ് (ജോയിൻറ് സെക്രട്ടറിമാർ) പറമ്പത്ത് രവീന്ദ്രൻ (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.

Comments

COMMENTS

error: Content is protected !!