DISTRICT NEWS

പ്രസവശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക മറന്നുവെച്ച സംഭവത്തില്‍ യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയ്ക്ക് മുമ്പിൽ അനിശ്ചിത കാല സമരം ആരംഭിച്ചു

പ്രസവശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക മറന്നുവെച്ച സംഭവത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയ്ക്ക് മുന്‍പില്‍ ഹര്‍ഷിന അനിശ്ചിത കാല സമരം ആരംഭിച്ചു. ആരോഗ്യ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടണമെന്നാവശ്യപ്പെട്ടാണ് സമരം. ആരോഗ്യമന്ത്രി വീണാ ജോര്‍ജ്‌ നല്‍കിയ ഉറപ്പ് പാഴായെന്ന് ഇവർ ആരോപിക്കുന്നു.  ഇന്നലെ (തിങ്കളാഴ്ച) സൂചന നിരാഹാര സമരം നടത്തിയതിനു പിന്നാലെയാണ് അനിശ്ചിത കാല സമരം തുടങ്ങിയത്.

യുവതിയുടെ പരാതിയിന്‍മേല്‍ വിശദമായ അന്വേഷണം നടത്താന്‍ മന്ത്രി നിര്‍ദേശം നല്‍കിയതിനെത്തുടര്‍ന്നാണ് വിദഗ്ധ കമ്മിറ്റി രൂപവത്കരിച്ചത്. ഇതിന് പുറമേയാണ് ഫൊറന്‍സിക് പരിശോധന നടത്തിയത്. കഴിഞ്ഞയാഴ്ച ഫൊറന്‍സിക് പരിശോധനാഫലം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വിദഗ്ധസമിതി തയ്യാറാക്കിയ റിപ്പോര്‍ട്ട് മെഡിക്കല്‍വിദ്യാഭ്യാസ ഡയറക്ടര്‍ ആരോഗ്യമന്ത്രിയുടെ ഓഫീസില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ലഭിച്ചില്ലെന്നാണ് ഓഫീസില്‍ നിന്നറിയിച്ചതെന്ന് ഹര്‍ഷിന പറഞ്ഞു.

2017 നവംബര്‍ 30-നായിരുന്നു മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടന്ന മൂന്നാമത്തെ പ്രസവശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക മറന്നുവെച്ചത്. കഴിഞ്ഞവര്‍ഷം ഈ ആശുപത്രിയില്‍തന്നെ നടന്ന ശസ്ത്രക്രിയയിലൂടെയാണ് കത്രിക പുറത്തെടുത്തത്. സംഭവത്തില്‍ കഴിഞ്ഞ അഞ്ചുമാസമായി ആരോഗ്യവകുപ്പ് അന്വേഷണം നടത്തിവരുകയാണ്. തുടര്‍ന്നാണ് യുവതിയുടെ പരാതിയിന്മേല്‍ മന്ത്രിയുടെ നിര്‍ദേശപ്രകാരം വിദഗ്ധസമിതിയെ രൂപവത്കരിച്ചത്. ജനുവരി 21-ന് കത്രിക ശാസ്ത്രീയപരിശോധനയ്ക്ക് അയച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button