KOYILANDILOCAL NEWSMAIN HEADLINES
പ്രായം മാറിനിന്നു; ഗുരു ഇത്തവണയും വോട്ടുചെയ്തു
കൊയിലാണ്ടി : നൂറ്റഞ്ചാം വയസ്സിലും ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ വോട്ടുചെയ്യാനെത്തി. ചെങ്ങോട്ടുകാവ് ഗ്രാമപ്പഞ്ചായത്തിലെ ഏഴാം വാർഡിലേക്കുള്ള തിരഞ്ഞെടുപ്പിൽ ചേലിയ യു.പി. സ്കൂളിലാണ് മകൻ പവിത്രനോടും പേരക്കുട്ടികളോടുമൊപ്പമെത്തി വോട്ടുചെയ്തത്. ഇതുവരെനടന്ന എല്ലാ തിരഞ്ഞെടുപ്പിലും ഗുരു വോട്ടുചെയ്തിരുന്നു. ഇത്തവണയും വോട്ടുചെയ്യണമെന്ന് നിർബന്ധം പിടിച്ചപ്പോൾ ബന്ധുക്കളും അത് അംഗീകരിച്ചു. ബൂത്തിലെത്തിയപ്പോൾ ചെറുമകൻ ചിന്മയന്റെ സഹായത്തോടെയാണ് വോട്ടുചെയ്തത്.
Comments