പയ്യോളിയിൽ കോവിഡ് ബാധിച്ച് മരിച്ചത് 56 പേർ. രണ്ടാം തരംഗം ഭീഷണമായി തുടരുന്നു

പയ്യോളിയിൽ കോവിഡ് രോഗ ബാധ നിയന്ത്രണാതീതമായി തുടരുന്നു. ഈ സാഹചര്യത്തിൽ നഗരസഭയിലെ ഓരോ പൌരനും പരമാവധി നിയന്ത്രണവും സൂക്ഷ്മതയും പാലിക്കണമെന്ന് മുനിസിപ്പൽ ചെയർ പേഴ്സൺ വടക്കയിൽ ഷഫീഖ് ആവശ്യപ്പെട്ടു.

2021 ജനവരി മാസത്തിനു ശേഷം മാത്രം ഇതുവരെ 48 പേർ നഗരസഭാ പരിധിയിൽ കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. 2020 വരെ ഇത് ആറ് പേർ മാത്രമായിരുന്നിടത്താണ് ഈ വർധന. കോവിഡ് ഒന്നാം തരംഗത്തിൽ വളരെ കുറച്ച് കേസുകൾ മാത്രം റിപ്പോർട് ചെയ്യപ്പെട്ടിരുന്ന സ്ഥലമാണ് പയ്യോളി.

2020 ജൂൺ നാലിന് മാത്രമാണ് പയ്യോളിയിൽ ആദ്യത്തെ കോവിഡ് കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 1161 പോസിറ്റീവ് കേസുകൾ മാത്രമാണ് ഒന്നാം തരംഗത്തിൽ ഉണ്ടായത്. എന്നാൽ ഇത് രണ്ടാം തരംഗത്തിൽ ഇതുവരെ 3679 പേരായി ഉയർന്നു. ടി.പി.ആർ നിരക്ക് ഇപ്പോഴും ഉയന്ന് തന്നെ നിൽക്കയാണ്. 310 പേർ ഇപ്പോഴും പോസിറ്റീവ് ആയിട്ടുണ്ട്.

4840 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മാത്രമല്ല രോഗ ബാധ ഇവിടെ കൂടുതലും പ്രായം കുറഞ്ഞ യുവാക്കളിലായിരുന്നു എന്നും ചെയർമാൻ മുന്നറിയിപ്പ് നൽകി. ടെസ്റ്റ് ക്യാമ്പുകളിൽ പരമാവധി പങ്കെടുക്കണം. രോഗ ബാധ പരിശോധിച്ചറിയണം. ടൌണിൽ കൂട്ടം കൂടുന്ന പ്രവണത ഒഴിവാക്കണം. ക്വാറൻ്റയിൽ നിബന്ധനകൾ പാലിക്കണം എന്നും ചെയർമാൻ പറഞ്ഞു.

കേരളത്തില്‍ വെള്ളിയാഴ്ച 17,518 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2871, തൃശൂര്‍ 2023, കോഴിക്കോട് 1870, എറണാകുളം 1832, കൊല്ലം 1568, പാലക്കാട് 1455, കണ്ണൂര്‍ 1121, കോട്ടയം 1053, തിരുവനന്തപുരം 996, ആലപ്പുഴ 901, കാസര്‍ഗോഡ് 793, പത്തനംതിട്ട 446, വയനാട് 363, ഇടുക്കി 226 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

24 മണിക്കൂറിനിടെ 1,28,489 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.63 ആണ്.  കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 132 മരണങ്ങൾ കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ കേരളത്തിൽ ആകെ മരണം 15,871 ആയി.

Comments

COMMENTS

error: Content is protected !!