പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ഉപയോഗിച്ച് വ്യാജ വാര്‍ത്ത നല്‍കിയെന്ന പരാതിയില്‍ ഏഷ്യാനെറ്റ് ന്യൂസിനെതിരെ പൊലീസ് കേസെടുത്തു

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ഉപയോഗിച്ച് വ്യാജ വാര്‍ത്ത നല്‍കിയെന്ന പരാതിയില്‍ ഏഷ്യാനെറ്റ് ന്യൂസിനെതിരെ പൊലീസ് കേസെടുത്തു. കോഴിക്കോട് വെള്ളയില്‍ പൊലീസാണ് കേസെടുത്തത്.

പോക്‌സോ, വ്യാജരേഖ ചമക്കല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. എക്‌സിക്യൂട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍, റെസിഡന്റ് എഡിറ്റര്‍ ഷാജഹാന്‍, റിപ്പോര്‍ട്ടര്‍ നൗഫല്‍ ബിന്‍ യൂസഫ് അടക്കം നാലു പേര്‍ക്കെതിരെയാണ് കേസ്. പി വി അന്‍വര്‍ എംഎല്‍എയുടെ പരാതിയിലാണ് നടപടി.

അതേസമയം, കൊച്ചിയിലെ ഏഷ്യാനെറ്റ് ന്യൂസ് ഓഫീസില്‍ അക്രമം നടത്തിയെന്ന കേസില്‍ എസ്എഫ്‌ഐ നേതാക്കള്‍ പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. എറണാകുളം ജില്ലാ സെക്രട്ടറി പ്രജിത്ത് ബാബു ഉള്‍പ്പടെ മൂന്നു പേരാണ് കീഴടങ്ങിയത്. അന്യായമായ കൂട്ടം ചേരല്‍, സംഘര്‍ഷാവസ്ഥ സൃഷ്ടിക്കല്‍, അതിക്രമിച്ച് കടക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങളാണ് എസ്എഫ്ഐ നേതാക്കള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

Comments
error: Content is protected !!