CRIME
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ
16 വയസ്സുള്ള പെൺകുട്ടിയെ സമൂഹമാധ്യമം വഴി പരിചയപ്പെട്ട് നിരവധിതവണ വീടിന്റെ ടെറസിന് മുകളിൽവെച്ചും ബന്ധുവീട്ടിൽവെച്ചും പീഡിപ്പിച്ച ഒളവണ്ണ സ്വദേശി ചേറോട്ട്കുന്ന് കെ.വി. സഹ്ഫാൻ (22) അറസ്റ്റിലായി. പ്രതിക്ക് മറ്റൊരു പെൺകുട്ടിയുമായി ബന്ധമുള്ള വിവരം ചോദ്യംചെയ്തപ്പോൾ, പ്രതി ഇരയെ ഭീഷണിപ്പെടുത്തുകയും തുടർന്ന് ഇര ആത്മഹത്യക്ക് ശ്രമിക്കുകയുമായിരുന്നു. വീട്ടുകാർ കൂടുതൽ അന്വേഷിച്ചപ്പോൾ വിഷയം മാതാപിതാക്കളോട് തുറന്നു പറഞ്ഞു. ബേപ്പൂർ പൊലീസിൽ ലഭിച്ച പരാതിപ്രകാരം ഇൻസ്പെക്ടർ വി. സിജിത്തിന്റെ നേതൃത്വത്തിൽ എ.എസ്.ഐ അരുൺ, സീനിയർ സിവിൽ പൊലീസ് ഓഫിസർ സരീഷ്, സി.പി.ഒ വിനോദ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Comments