CALICUTDISTRICT NEWSLOCAL NEWS

‘പ്രിയപ്പെട്ടൊരാൾ പോകുന്നതിന് മുമ്പ് ‘ ബിമൽ കേമ്പസ് കവിതാ പുരസ്കാരം ഗവേഷണ വിദ്യാർത്ഥി ആദിഷയ്ക്ക്

കോഴിക്കോട്: വിദ്യാർത്ഥി യുവജന നേതാവും ജനാധിപത്യ വേദി സ്ഥാപക നേതാവും നാടകപ്രവർത്തകനും എഴുത്തുകാരനുമായിരുന്ന കെ എസ് ബിമലിൻ്റെ ഓർമയ്ക്ക് കലാലയങ്ങളിലെ, വിദ്യാർത്ഥികൾക്കായി സംസ്ഥാന തലത്തിൽ നടത്തിയ നാലാമത് ബിമൽ കാമ്പസ് കവിതാ പുരസ്കാരം 2022, ടി ടി കെആദിഷയ്ക്ക് ലഭിച്ചു. ‘പ്രിയപ്പെട്ടൊരാൾ പോകുന്നതിന് മുമ്പ്’ എന്ന കവിതയ്ക്കാണ് പുരസ്കാരം.


10000 രൂപ മുഖവിലയുള്ള പുസ്തകങ്ങളും മമൻ്റോയുമാണ് സമ്മാനമായി ലഭിക്കുക. കാലിക്കറ്റ് സർവകലാശാലക്ക് കീഴിൽ മലയാളം ഗവേഷണ വിദ്യാർത്ഥിനിയാണ് ആദിഷ.
ആദിഷക്കും, 2021 വർഷത്തെ ബിമൽ കേമ്പസ് കവിതാ പുരസ്കാരം നേടിയ കോഴിക്കോട് ഗവ.ആട്സ് ഏന്റ് സയൻസ് കോളജിലെ എം എ മലയാളം വിദ്യാർത്ഥിയായിരുന്ന രാഹുൽ മണപ്പാട്ടിനും ജൂലൈ 11തിങ്കളാഴ്ച കോഴിക്കോട് ടൗൺ ഹാളിൽ നടക്കുന്ന ബിമൽ അനുസ്മരണ പരിപാടിയിൽ തമിഴ് നാട്ടിലെ പ്രശസ്ത ആക്ടിവിസ്റ്റായ പ്രൊഫ. കല്ല്യാണി പുരസ്കാരം സമ്മാനിക്കും.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button