MAIN HEADLINES
പ്രേംകുമാര്‍ ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍
കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാനായി പ്രേംകുമാറിനെ നിയമിച്ച് ഉത്തരവായി. മൂന്നു വര്‍ഷ കാലയളവിലേക്കാണ് നിയമനം.തിരുവനന്തപുരം സ്വദേശിയായ പ്രേംകുമാര്‍ മലയാള ചലച്ചിത്ര, ടെലിവിഷന്‍ സീരിയല്‍ രംഗത്തു സജീവമാണ്. നൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള അദ്ദേഹം മികച്ച ടെലിവിഷന്‍ നടനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരമടക്കം നിരവധി പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. പി എ ബക്കര്‍ സംവിധാനം ചെയ്ത സഖാവ് എന്ന ചിത്രത്തിലൂടെയാണു സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. മികച്ച നാടക നടനുള്ള സംസ്ഥാന പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.
Comments