പ്ലസ് ടു പ്രവേശനം ആശയ കുഴപ്പം തീരുന്നില്ല
പ്ലസ് ടു പ്രവേശനത്തിന് ഇഷ്ടവിഷയങ്ങൾ ഇത്തവണ കിട്ടാക്കനിയാവും. നിലവിൽ വിവിധ തലങ്ങളിൽ ലഭ്യമായ മുഴുവൻ സീറ്റുകളും എണ്ണിക്കൊണ്ട് സർക്കാർ കണക്കുകൾ നിരത്തുന്നുണ്ടെങ്കിലും ഇവയുടെ വിതരണ ക്രമം എല്ലാ പ്രദേശത്തും സംതുലിതമല്ല. വിശേഷിച്ചും വടക്കൻ ജില്ലകളിൽ സീറ്റുകൾ കുറവാണ്.
പത്താംതരം പാസായവർക്ക് ഉപരിപഠനത്തിന് വിവിധ മേഖലയിൽ 4,62,527 സീറ്റ് ലഭ്യമാണെന്ന് മന്ത്രി വി ശിവൻകുട്ടി വിശദീകരിച്ചത്. ഹയർ സെക്കൻഡറിയിൽ 3,61,307 സീറ്റുണ്ട്. വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ 33,000, ഐടിഐകളിൽ 49,140, പോളിടെക്‌നിക്കുകളിൽ 19,080 എന്നിങ്ങനെയാണ് സീറ്റ്.
അതായത് ഐ.ടി.ഐകൾ ഉൾപ്പെടെയുള്ള സീറ്റുകളാണിത്. മിക്ക വിദ്യാർഥികളും കമ്പ്യൂട്ടർ, ഐ.ടി എന്നിങ്ങനെ സീറ്റുകൾ ലക്ഷ്യം വെക്കുന്ന പ്രവണതാണ്. ഒന്നും രണ്ടും ഗ്രൂപ്പുകൾക്കാണ് ആവശ്യക്കാർ ഏറെയും. മാത്രമല്ല മാർക്ക് നിശ്ചയിച്ചതിലെയും പരീക്ഷയ്ക്ക് ഉത്തരം എഴുതാൻ നൽകിയ ചോദ്യങ്ങളുടെ എണ്ണം തിരഞ്ഞടുത്തതിലെ വ്യത്യാസവും എല്ലാം പ്രവേശന ക്രമം നിശ്ചയിക്കുന്നതിനെ അനിശ്ചിതത്വത്തിലാക്കുന്നുണ്ട്.
സംസ്ഥാനത്ത് എസ്.എസ്.എല്‍.സി ക്ക് 4,21,887 പേർ പരീക്ഷ എഴുതിയതിൽ 4,19,651 വിദ്യാര്‍ഥികള്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. 99.47 ശതമാനമാണ് വിജയ ശരാശരി. ആദ്യമായി വിജയ ശതമാനം 99 കടന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 0.65 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
1,21,318 വിദ്യാര്‍ഥികള്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. 41,906 കുട്ടികളാണ് കഴിഞ്ഞ വര്‍ഷം ഈ നേട്ടം കൈവരിച്ചത്. എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ വിദ്യാര്‍ഥികളുടെ എണ്ണം മുൻ വർഷത്തെ അപേക്ഷിച്ച് രണ്ടിരട്ടിയോളം വർധിച്ചു. അതായത് മുഴുവനും ഏ പ്ലസ് നേടിയവർ തന്നെ ഉന്നത വിദ്യാഭ്യാസത്തിന് ഇഷ്ടവിഷയം ലഭിക്കാൻ ബുദ്ധിമുട്ടും.
ഏറ്റവും കൂടുതൽ എ പ്ലസ് നേടിയ വിദ്യാർഥികൾ മലപ്പുറം ജില്ലയിലാണ്. 7,838 കുട്ടികൾക്ക് എ പ്ലസ് കിട്ടിയത്.
2214 സ്കൂളുകൾ ഇത്തവണ 100 ശതമാനം വിജയം നേടിയിട്ടുണ്ട്. കഴിഞ്ഞ വർഷം 1837 സ്കൂളുകളായിരുന്നു സമ്പൂർണ വിജയം നേടിയത്.