പ്ലസ് ടു വിദ്യാർത്ഥികൾക്ക് ക്വിസ് മത്സരം

 

കോഴിക്കോട് : കേരള കോൺഗ്രസ് (എം) സംസ്കാര വേദിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന മഹാത്മാ ഗാന്ധി രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാന തലത്തിൽ പ്ലസ് ടു വിദ്യാർത്ഥികൾക്കായി ഗാന്ധിജിയുടെ ജീവചരിത്രം ആസ്പദമാക്കി ഓൺലൈൻ ക്വിസ് മത്സരം നടത്തുന്നു.വിജയികൾക്ക് ക്യാഷ് അവാർഡും മൊമെന്റോയും നൽകുന്നതാണ്

.പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ജനുവരി 25 ന് മുമ്പ് ഫാദർ റിഞ്ചു പി കോശി(വാട്സ്ആപ്പ് നമ്പർ:9496321455) പക്കൽ പേർ രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് സംസ്കാര വേദി സംസ്ഥാന പ്രസിഡന്റ് ഡോ. വർഗീസ് പേരയിൽ, ജില്ലാ പ്രസിഡന്റ്‌ വടയക്കണ്ടി നാരായണൻ എന്നിവർ അറിയിച്ചു

Comments

COMMENTS

error: Content is protected !!