KERALAMAIN HEADLINES
പ്ലസ് വണ്‍ പ്രവേശനം വ്യാഴാഴ്ച മുതല്‍ അപേക്ഷിക്കാം
പ്ലസ് വണ്‍ പ്രവേശനത്തിന് വ്യാഴാഴ്ച മുതല്‍ അപേക്ഷിക്കാം. ഇതു സംബന്ധിച്ചുള്ള വിജ്ഞാപനം നാളെ (ബുധന്‍) പുറത്തിറങ്ങും. മുന്‍വര്‍ഷങ്ങളില്‍ അധിക ബാച്ച് അനുവദിക്കാന്‍ താമസിച്ചത് പ്രവേശനടപടികള്‍ വൈകിച്ചിരുന്നു. ആവശ്യമുള്ള ജില്ലകളില്‍ ആദ്യമേ തന്നെ അധികസീറ്റുകള്‍ അനുവദിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ബോണസ് പോയിൻ്റിൻ്റെ കാര്യത്തില്‍ നാളെ ചേരുന്ന മന്ത്രിസഭ യോഗം അന്തിമതീരുമാനം എടുക്കും.
Comments