DISTRICT NEWS

പ്ലസ് വൺ പ്രവേശനം: താലൂക്ക് അടിസ്ഥാനത്തിൽ മലബാർ മേഖലയിലുള്ള ജില്ലകളിലെ പ്ലസ് വൺ പ്രവേശന സ്ഥിതി വിശദമായി പരിശോധിക്കും; ആവശ്യമെങ്കിൽ എയിഡഡ് സ്‌കൂളുകളിൽ അടക്കം അധിക ബാച്ച്:മന്ത്രി വി ശിവൻകുട്ടി

പ്ലസ് വൺ പ്രവേശനം സംബന്ധിച്ച് സമ്പൂർണ പരിശോധന ഉണ്ടാകുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കോഴിക്കോട് മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രത്യേകം യോഗത്തിൽ പങ്കെടുക്കും എന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനതലത്തിൽ പരിശോധിക്കുമ്പോൾ സീറ്റ് അധികമാണ് കാണുന്നത്. എന്നാൽ ജില്ലാ തലത്തിൽ പരിശോധിക്കുമ്പോൾ പാലക്കാട്, മലപ്പുറം ജില്ലകളിൽ സീറ്റിന്റെ നേരിയ കുറവ് കാണാവുന്നതാണ്. പാലക്കാട് ജില്ലയിൽ 390 സീറ്റിന്റേയും മലപ്പുറം ജില്ലയിൽ 461 സീറ്റിന്റേയുമാണ് കുറവാണ് മൊത്തത്തിൽ കാണപ്പെടുന്നത്. എന്നാൽ സപ്ലിമെന്ററി അലോട്മെന്റിന് ശേഷം താലൂക്ക്തല കണക്ക് എടുക്കുമ്പോൾ മാത്രമേ വ്യക്തമായ ചിത്രം ലഭിക്കൂ.

ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റിനായി അപേക്ഷകൾ ഓൺലൈനായി 2023 ജൂലൈ 10 ന് വൈകിട്ട് 5 മണി വരെ സമർപ്പിക്കാവുന്നതാണ്. ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രവേശനങ്ങൾ 2023 ജൂലൈ 15 ന് പൂർത്തീകരിക്കുമ്പോൾ താലൂക്ക് അടിസ്ഥാനത്തിൽ മലബാർ മേഖലയിലുള്ള ജില്ലകളിലെ പ്ലസ് വൺ പ്രവേശന സ്ഥിതി വിശദമായി പരിശോധിച്ച് ആവശ്യമുള്ളിടത്ത് അധിക താൽക്കാലിക ബാച്ചുകൾ അനുവദിച്ച് ഹയർസെക്കണ്ടറി ഒന്നാം വർഷം പ്രവേശനം ആഗ്രഹിക്കുന്ന എല്ലാവർക്കും പ്രവേശനം ഉറപ്പാക്കുന്നതാണ്.

എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങിയ വളരെ ചുരുക്കം വിദ്യാർത്ഥികൾക്ക് അവരുടെ അപേക്ഷകളിലെ ഓപ്ഷനുകളുടെ കുറവ് കൊണ്ട് മുഖ്യഘട്ടത്തിൽ അലോട്ട്‌മെന്റ് ലഭിച്ചിട്ടില്ല. അത്തരം വിദ്യാർത്ഥികൾക്ക് ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റോടു കൂടി അവരുടെ മെറിറ്റ് അടിസ്ഥാനപ്പെടുത്തി പ്രവേശനം ലഭിക്കുന്നതാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button