നിരോധിത പ്ലാസ്റ്റിക് വസ്തുക്കൾ പിടികൂടി

കുറ്റ്യാടി: ഹരിത നിയമം കർശനമാക്കിയ കുറ്റ്യാടി പഞ്ചായത്തിൽ ആരോഗ്യവകുപ്പും പഞ്ചായത്ത്‌ ജീവനക്കാരും സംയുക്തമായി നടത്തിയ പരിശോധനയിൽ ടൺ കണക്കിന്‌ നിരോധിത പ്ലാസ്റ്റിക് ഉല്ലന്നങ്ങൾ പിടികൂടി. കുറ്റ്യാടി ടൗണിലെ സൂപ്പർ മാർക്കറ്റുകളായ ബിഗ് മാർട്ട്, ഗ്യാലക്സി, മത്സ്യ മാർക്കറ്റ് എന്നീ സ്ഥാപനങ്ങൾക്ക് 10,000 രൂപ വീതം പിഴ ചുമത്തി. ആരോഗ്യത്തിന് ഹാനികരമായ ചുറ്റുപാടിൽ പ്രവർത്തിക്കുന്ന കടകൾക്ക് നോട്ടീസ് നൽകി പിഴ ചുമത്തി.
പ്ലാസ്റ്റിക് നിരോധനവുമായി ബന്ധപ്പെട്ട് ടൗണിലെ മുഴുവൻ കടകൾക്കും നോട്ടീസ് നൽകിയിരുന്നു. ഇതിനെതിരെ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്കെതിരെ വരും ദിനങ്ങളിലും ശക്തമായ നടപടി കൈക്കൊള്ളുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
ബുധനാഴ്ച നടന്ന പരിശോധനയിൽ പഞ്ചായത്ത് ജൂനിയർ സൂപ്രണ്ട് ദിവാകരൻ, ജീവനക്കാരായ സതീശൻ, ശ്രുതി, ഹെൽത്ത് ഇൻസ്പെക്ടർ വി ടി വിനോദ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എം പി പ്രേമജൻ, കെ കെ സലാം എന്നിവർ പങ്കെടുത്തു.
Comments
error: Content is protected !!