ANNOUNCEMENTSKERALA

പ്ലസ് വൺ പ്രവേശനം: സ്കൂൾ/ കോമ്പിനേഷൻ ട്രാൻസ്ഫറിന് ഇന്നു മുതൽ അപേക്ഷിക്കാം

തിരുവനന്തപുരം: പ്ലസ് വൺ ഒന്നാം സപ്ലിമെന്‍ററി അലോട്ട്മെന്‍റിനു ശേഷമുള്ള സ്കൂൾതല ഒഴിവുകൾ സ്കൂൾ/ കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്മെന്‍റിനായി വ്യാഴാഴ്ച രാവിലെ ഒമ്പതിന് പ്രസിദ്ധീകരിക്കും. ഏകജാലക സംവിധാനത്തിൽ മെറിറ്റ് ക്വോട്ടയിൽ പ്രവേശനം നേടിയ വിദ്യാർഥികൾക്ക് ട്രാൻസ്ഫർ അലോട്ട്മെന്‍റിന് അപേക്ഷിക്കാം.
കാൻഡിഡേറ്റ് ലോഗിനിലെ Apply for School/Combination Transfer എന്ന ലിങ്കിലൂടെ വ്യാഴാഴ്ച രാവിലെ 10 മുതൽ വെള്ളിയാഴ്ച വൈകീട്ട് അഞ്ചു വരെ അപേക്ഷകർക്കു തന്നെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button