KERALA

പ്ലസ് വൺ പ്രവേശനത്തിന്റെ മൂന്നാം സപ്ലിമെന്ററി അലോട്ടമെന്റ് അനുസരിച്ചുള്ള പ്രവേശനം ഇന്നുംകൂടി

പ്ലസ് വൺ പ്രവേശനത്തിന്റെ മൂന്നാം സപ്ലിമെന്ററി അലോട്ടമെന്റ് അനുസരിച്ചുള്ള പ്രവേശനം ഇന്നുംകൂടി. അലോട്ട്മെന്റ് പ്രകാരമുള്ള വിദ്യാർത്ഥി പ്രവേശനം ഇന്ന് വൈകിട്ട് നാല് മണി വരെ നടക്കും.  

അലോട്ട്‌മെന്റ് വിവരങ്ങൾ http://www.admission.dge.kerala.gov.inൽ ലഭിക്കും. ആകെ ഉണ്ടായിരുന്ന 25735 ഒഴിവിൽ പരിഗണിക്കാനായി ലഭിച്ച 12487 അപേക്ഷകളിൽ 11849 എണ്ണമാണ് ‌മൂന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റിനായി പരിഗണിച്ചത്. അലോട്ട്‌മെന്റ് ലഭിച്ചവർ കാൻഡിഡേറ്റ് ലോഗിനിലെ സപ്ലിമെന്ററി അലോട്ട്മെന്റ് റിസൾട്ട് എന്ന ലിങ്കിൽ നിന്ന് ലഭിക്കുന്ന അലോട്ട്‌മെന്റ് ലെറ്ററിലെ സ്‌കൂളിൽ രക്ഷകർത്താവിനോടൊപ്പം ആവശ്യമുള്ള സർട്ടിഫിക്കറ്റുകളുടെ അസൽ സഹിതം എത്തണം. 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button