Uncategorized
പ്ലാച്ചിമട സമര നായിക കന്നിയമ്മ അന്തരിച്ചു
പ്ലാച്ചിമട സമര നായിക വിജയനഗർ കോളനിയിലെ കന്നിയമ്മ (90) അന്തരിച്ചു.മയിലമ്മക്കൊപ്പം കൊക്കക്കോള വിരുദ്ധ സമരത്തിൽ സജീവമായിരുന്നു. പാലക്കാട്ടെ വീട്ടിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. 2017ലെ സ്വാഭമിൻ പുരസ്‌കാര ജേതാവാണ്. പ്ലാച്ചിമട സമര പന്തലിൽ ഏറ്റവും കൂടുതൽ സത്യാഗ്രഹം അനുഷ്ഠിച്ച സമര പ്രവർത്തകയാണ് ഇവർ.പ്ലാച്ചിമട നഷ്ടപരിഹാര ട്രൈബ്യൂണൽ ബില്ലിന് അനുമതി ആവശ്യപ്പെട്ട് നടത്തിയ പാർലമെൻറ് മാർച്ചിലും കന്നിയമ്മ സജീവമായി പങ്കെടുത്തിരുന്നു.
Comments