സയ്യിദ് അലി ബാഫഖി തങ്ങളെ ആദരിച്ചു

കൊയിലാണ്ടി: പ്രസിദ്ധമായ ബാഫഖി കുടുംബത്തിലെ കാരണവരും മർകസ് പ്രസിഡന്റും സമസ്ത ഉപാധ്യക്ഷനുമായ സയ്യിദലി ബാഫഖി തങ്ങളെ സുന്നി സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ ജന്മനാടായ കൊയിലാണ്ടിയിൽ ആദരിച്ചു.
സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ ആയിരങ്ങൾ പങ്കെടുത്തു. മതസാമൂഹിക രാഷ്ടീയ നേതാക്കളുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലാർ നേതൃത്വം നൽകി. സ്പീക്കർ എ എൻ ഷസീർ സമ്മേളനം ഉദ്ഘാടനം ചെയ്തു. സമസ്ത പ്രസിഡൻ്റ് ഇ സുലൈമാൻ മുസ് ലിയാർ അധ്യക്ഷത വഹിച്ചു.
ബാഫഖി തങ്ങളുടെ വീടായ മുബാറക് മൻസിലിൽ നിന്ന് സാദാത്തുക്കളുടെ നേതൃത്വത്തിൽ കോയ കാപ്പാടിന്റെയും സംഘത്തിന്റെയും ദഫിന്റെ അകമ്പടിയോടെ സമ്മേളന വേദിയായ കൊയിലാണ്ടി സ്പോർട് സ് കൗൺസിൽ സ്റ്റേഡിയത്തിലെ വേദിയിലേക്ക് ബാഫഖി സയ്യിദലി തങ്ങളെ ആനയിച്ചു.
കെ കെ അഹമ്മദ് കുട്ടി മുസ്ല്യാർ പ്രാർഥനക്ക് നേതൃത്വം നൽകി. കർണാടക സ്പീക്കർ യു ടി ഖാദർ മുഖ്യാതിഥിയായി. ഇബ്റാഹിം ഖലീലുൽ ബുഖാരി, സയ്യിദ് താഹാ തങ്ങൾ സഖാഫി, സയ്യിദ് ‘മുഹമ്മദ് തുറാബ് തങ്ങൾ, ഡോ. എപി അബ്ദുൽ ഹക്കീം അസ്ഹരി, പേരോട് അബ്ദുർറഹ്മാൻ സഖാഫി, സയ്യിദ് അബ്ദു സ്വബൂർ തങ്ങൾ അവേലം, വിപിഎം ഫൈസി വില്യാപള്ളി, ടി കെ മുഹമ്മദ് കുട്ടി മുസ്ല്യാർ . അബൂ ഹനീഫൽ ഫൈസി തെന്നല, ഹുസൈൻ സഖാഫി ചുള്ളിക്കോട് , സി പി ഉബൈദുല്ല സഖാഫി, ഫിർദൗസ് സഖാഫി കടവത്തൂർ പ്രഭാഷണം നടത്തി.