പ്ലാസ്റ്റിക്ക് നിരോധനത്തിനെതിരെ കടകളടച്ച് പ്രതിഷേധിക്കാന്‍ വ്യാപാരികള്‍
ജനുവരി ഒന്ന് മുതല്‍ സംസ്ഥാന വ്യാപകമായി പ്ലാസ്റ്റിക് നിരോധനം നടപ്പാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ വ്യാപാരി വ്യവസായി ഏകോപനസമിതി.
കൃത്യമായ ബദല്‍ സംവിധാനം ഒരുക്കാതെയുള്ള പ്ലാസ്റ്റിക് നിരോധനത്തോട് സഹകരിക്കില്ലെന്നും പ്ലാസ്റ്റിക് നിരോധനം ആസൂത്രണമില്ലാതെ നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച് കടകള്‍ അടച്ചിടുമെന്നും വ്യാപാരി വ്യവസായി ഏകോപനസമിതി അറിയിച്ചു.
കോഴിക്കോട് ചേര്‍ന്ന ഏകോപനസമിതിയോഗമാണ് പ്ലാസ്റ്റിക് നിരോധനത്തിനെതിരെ നിലപാട് സ്വീകരിക്കാന്‍ തീരുമാനിച്ചത്. ധൃതി പിടിച്ച് പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുക വഴി വന്‍കിടക്കാരെ സഹായിക്കുകയാണ് സര്‍ക്കാരെന്ന് ഏകോപന സമിതി കുറ്റപ്പെടുത്തി.
ചെറുകിട കച്ചവടക്കാരെ ഉപദ്രവിക്കുന്നതാണ് പുതിയ നിരോധനം. കച്ചവടക്കാരില്‍നിന്ന് പിഴ ഈടാക്കിയാല്‍ അനിശ്ചിതകാലം കടകളടച്ച് സമരം ചെയ്യും. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന സെക്രട്ടറിയേറ്റിനെ ചുമതലപ്പെടുത്തി- അദ്ദേഹം വിശദീകരിച്ചു.
പ്ലാസ്റ്റിക് നിരോധനം തിരക്കിട്ട് നടപ്പിലാക്കരുതെന്നാണ് വ്യാപാരികളുടെ ആവശ്യം. ബദല്‍ സംവിധാനം ഒരുക്കാതെ തിടുക്കത്തില്‍ പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കുന്നത് ചെറുകിട കച്ചവടക്കാരെയാണ് ബാധിക്കുന്നതെന്നും ഇവര്‍ ആരോപിക്കുന്നു.