പ്ലാസ്റ്റിക് വ്യാപാരി കോ.ഓർഡിനേഷൻ നിവേദനം നൽകി
കൊയിലാണ്ടി : മുന്നൊരുക്കം ഇല്ലാതെയുള്ള പ്ലാസ്റ്റിക് നിരോധനത്തിനെതിരെ വ്യാപാരി കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി നഗരസഭാ സെക്രട്ടറിക്ക് നിവേദനംനല്‍കി. പ്ലാസ്റ്റിക്‌നിരോധനം അനിവാര്യമാണ്. പ്ലാസ്റ്റിക് മാലിന്യം നമ്മുടെ നാട്ടില്‍ നിന്നും ഇല്ലായ്മചെയ്യേണ്ടത് തന്നെയാണ.് പക്ഷെ മുന്നൊരുക്കം ഇല്ലാതെയുള്ള നിരോധനം പൊതു ജനങ്ങള്‍ക്കും വ്യാപാരികള്‍ക്കും ഏറെ പ്രയാസം സൃഷ്ട്ടിക്കും. സര്‍ക്കാര്‍ നടപ്പാക്കുന്ന പ്ലാസ്റ്റിക് നിരോധനതിന്റെ അവക്തത നീക്കി വളരെ മുന്‍കരുതലോടെ നടപ്പാക്കണമെന്നും വ്യാപാരികളുടെ ആശങ്ക ദുരീകരിക്കണം എന്നും ആവശ്യപെട്ട് കൊയിലാണ്ടി വ്യാപാരി കോഡിനേഷന്‍ കമ്മിറ്റയുടെ നിവേദനം ബഹു മുന്‍സിപ്പല്‍ ചെയര്‍മാന് കോര്‍ഡിനേഷന്‍ ഭാരവാഹികളായ കെ കെ നിയാസ്, കെ പി ശ്രീധരന്‍.. പി കെ ഷുഹൈബ് തുടങ്ങിയവര്‍ ചേര്‍ന്ന് കൈമാറി. കെ പി. രാജേഷ് അസീസ് പി പ്രജീഷ് കെ വി റഫീഖ് ബാലകൃഷ്ണന്‍ പ്രമോദ്., മനീഷ്, അജീഷ് തുടങ്ങിയവരും പങ്കെടുത്തു.