ഫ​റോ​ക്കി​ൽ വി​ൽ​പ​ന​ക്കാ​യി കൊ​ണ്ടു​വ​ന്ന 100 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി മൂ​ന്നു​പേ​ർ പൊലീസ് പി​ടി​യി​ൽ

ഫ​റോ​ക്കി​ൽ വി​ൽ​പ​ന​ക്കാ​യി കൊ​ണ്ടു​വ​ന്ന 100 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി മൂ​ന്നു​പേ​ർ പൊലീസ് പി​ടി​യി​ൽ. ഫറോക്ക് സ്വദേശികളായ നല്ലൂർ കളത്തിൽ തൊടി പ്രജോഷ് പി (44) ഫാറൂഖ് കോളേജ് ഓലശ്ശേരി ഹൗസിൽ അഭിലാഷ് കെ (26) കൊളത്തറ സ്വദേശി കണ്ണാടികുളം തിരുമുഖത്ത് പറമ്പ് ബിനീഷ് പി (29)എന്നിവരെ കോഴിക്കോട് ആന്റി നർകോടിക്ക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ടി.പി ജേക്കബിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും നല്ലളം ഇൻസ്‌പെക്ടർ കെ.എ ബോസിന്റെ നേതൃത്വത്തിലുള്ള നല്ലളം പോലീസും ചേർന്ന് പിടികൂടിയത്.

പൊ​ലീ​സ് കൈ​കാ​ണി​ച്ചി​ട്ടും നി​ർ​ത്താ​തെ അ​തി​വേ​ഗ​ത്തി​ൽ പോ​യ കാ​ർ അ​രീ​ക്കാ​ട് ജ​ങ്ഷ​നി​ൽ പൊ​ലീ​സ് ത​ട​ഞ്ഞു​നി​ർ​ത്തു​ക​യാ​യി​രു​ന്നു. കാ​റി​ന്റെ ഉ​ള്ളി​ൽ​വെ​ച്ച കാ​മ​റ ലൈ​റ്റ് സ്റ്റാ​ൻ​ഡി​ന്റെ പൈ​പ്പി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച 100 ഗ്രാം ​എം.​ഡി.​എം.​എ ക​ണ്ടെ​ടു​ത്തു. ബം​ഗ​ളൂ​രു​വി​ൽ​ നി​ന്നാ​ണ് ല​ഹ​രി​മ​രു​ന്ന് ഇ​വ​ർ കൊ​ണ്ടു​വ​ന്ന​ത്. വി​വാ​ഹ​പാ​ർ​ട്ടി​ക്കു​വേ​ണ്ടി ഫോ​ട്ടോ​ഷൂ​ട്ട് ചെ​യ്യാ​ൻ പോ​യ​താ​ണെ​ന്ന് കാ​ണി​ക്കാ​ൻ കാ​റി​ൽ കാ​മ​റ, ലൈ​റ്റു​ക​ൾ, വ​യ​ർ, ലൈ​റ്റ് സ്റ്റാ​ൻ​ഡ് എ​ന്നി​വ ഉ​ണ്ടാ​യി​രു​ന്നു.

വി​പ​ണി​യി​ൽ നാ​ലു ല​ക്ഷം രൂ​പ വ​രുന്ന മയക്കുമരുന്നാണ് പി​ടി​കൂടിയത്. കോ​ഴി​ക്കോ​ട് ആ​ന്റി നാ​ർ​കോ​ട്ടി​ക് സെ​ൽ അ​സി​സ്റ്റ​ന്റ് ക​മീ​ഷ​ണ​ർ ടി.​പി. ജേ​ക്ക​ബി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡാ​ൻ​സാ​ഫും ന​ല്ല​ളം ഇ​ൻ​സ്‌​പെ​ക്ട​ർ കെ.​എ. ബോ​സി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സും ചേ​ർ​ന്നാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ഇവരെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

Comments

COMMENTS

error: Content is protected !!