DISTRICT NEWS
ഗവ.മെഡിക്കൽ കോളേജ് ആശുപ്രതി വികസന സൊസൈറ്റിക്ക് കീഴിൽ സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കുന്നു
ഗവ.മെഡിക്കൽ കോളേജ് ആശുപ്രതി വികസന സൊസൈറ്റിക്ക് കീഴിൽ 690 രൂപ ദിവസവേതനാടിസ്ഥാനത്തിൽ 179 ദിവസത്തേക്ക് വിമുക്ത ഭടൻമാരെ താൽകാലികമായി സെക്യൂരിറ്റി ജീവനക്കാരായി നിയമിക്കുന്നു. (നിലവിൽ എച്ച്.ഡി.എസ്സിനു കീഴിൽ ജോലി ചെയ്യുന്ന ജീവനക്കാരെ പരിഗണിക്കുന്നതല്ല). പ്രായപരിധി 55 വയസ്സിന് താഴെ.17 ഒഴിവുകൾ ഉണ്ട്. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 31 ന് രാവിലെ 10 മണിക്ക് അസ്സൽ രേഖകൾ സഹിതം എം.സി.എച്ച്. സെമിനാർ ഹാളിൽ (പേവാർഡിനു സമീപം) എത്തിച്ചേരണമെന്ന് ആശുപത്രി വികസന സൊസൈറ്റി സെക്രട്ടറി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0495 2355900
Comments