CALICUTDISTRICT NEWSKOYILANDI
ഫുട്ബോൾ മൽസരം നടത്തി
കൊയിലാണ്ടി : നടുവത്തൂര്‍ കളിക്കൂട്ടം ഗ്രന്ഥശാല ബാലവേദിയുടെ നേതൃത്വത്തില്‍ യു.പി ഹൈസ്‌കൂള്‍തല നയന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് അവസാനിച്ചു. ശ്രീ വാസുദേവാ ആശ്രമം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന ടൂര്‍ണമെന്റില്‍ ഹൈസ്‌കൂള്‍വിഭാഗം മത്സരത്തില്‍ ബോയ്‌സ് കൊയിലാണ്ടിയും, യു പി വിഭാഗത്തില്‍ നടുവത്തൂര്‍ എഫ് .ബി യും വിജയിച്ചു. സിവില്‍ എക്‌സൈസ് ഓഫീസര്‍ പി.റഷീദ് ട്രോഫികള്‍ വിതരണംചെയ്തു. കെ .സുധീര്‍ കെ.എം.വിപിന്‍, ടി.കെ മനോജ്, എ എം.വിജീഷ്, രാജന്‍ നടുവത്തൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments