ഫുഡ് ആന്റ് ബീവറേജസ് സര്‍വീസ് ട്രെയിനിങ് കോഴ്സിന് അപേക്ഷിക്കാം

കോഴിക്കോട്‌:  പ്രളയാനന്തര കേരളത്തിന്റെ പുനര്‍സൃഷ്ടിക്കായി ലോക ബാങ്കിന്റെ ധനസഹായത്തോടെ സംസ്ഥാന സര്‍ക്കാര്‍ യുവകേരളം പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ഫുഡ്ആന്റ് ബീവറേജ് സര്‍വീസ് ട്രെയിനി  കോഴ്സിന്റെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  3 മുതല്‍ 6 മാസംവരെയാണ്  പരിശീലന കാലാവധി. എസ്എസ് എല്‍ സി ആണ് യോഗ്യത. ജില്ലയില്‍ നിന്നും 18 നും 40 നും ഇടയില്‍ പ്രായമുള്ള തൊഴില്‍രഹിതരായ യുവതീ- യുവാക്കള്‍ക്ക് ചേരാം. കുടുംബശ്രീ വഴി ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ – മലപ്പുറംആണ്  പദ്ധതി നടപ്പിലാക്കുന്നത്.  പരിശീലനം, താമസം, ഭക്ഷണം എന്നിവ സൗജന്യമായിരിക്കും. പരിശീലന ശേഷം ജെഎസ്എസ് വിവിധ സ്ഥാപനങ്ങളില്‍ ജോലി നല്‍കുന്നതിനുള്ള സംവിധാനം ഒരുക്കും. അപേക്ഷിക്കേണ്ട അവസാന തീയതി ഇന്ന് (ഫെബ്രുവരി 27). കൂടുതല്‍ വിവരങ്ങള്‍ക്ക് : 9746938700, 9446397624, 9020643160.

Comments

COMMENTS

error: Content is protected !!