KERALA

ഫെഡറൽ ബാങ്ക് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു; ശമ്പളം 50000 ത്തിന് മുകളിൽ

ഫെഡറൽ ബാങ്ക് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂനിയർ മാനേജ്മെന്റ് ഓഫീസർ തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 60 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം.

പത്താം ക്ലാസ്, പ്ലസ് ടൂ, ബിരുദ ക്ലാസുകളിലും അറുപത് ശതമാനത്തിന് മുകളിൽ മാർക്കുണ്ടായിരിക്കണം.

മെയ് 23 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. 

ശമ്പളനിരക്ക് 36,000-63,840 രൂപ. വിവിധ ആനുകൂല്യങ്ങൾ ഉൾപ്പെടെ പ്രതിമാസം 58,500 രൂപ ശമ്പളം ലഭിക്കും.

തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട് ഇന്റർവ്യൂ കേന്ദ്രങ്ങളായിരിക്കും. 

1.5.2022ൽ ഉയർന്ന പ്രായപരിധി 27 വയസ്സ്. 1995 മേയ് ഒന്നിനോ അതിനുശേഷമോ ജനിച്ചവരായിരിക്കണം. എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് 32 വയസ്. അവസാന വർഷ പരീക്ഷയെഴുതുന്നവരെയും പരി​ഗണിക്കും. ഫെഡറൽ ബാങ്കിന്റെ ഔദ്യോ​ഗിക വെബ്സൈറ്റ് www.federalbank.co.in വഴി അപേക്ഷ  സമർപ്പിക്കാം. ഓൺലൈനായിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്.  ഓൺലൈൻ ആപ്റ്റിറ്റ്യൂഡ് അസസ്മെന്റ്, ഗ്രൂപ്പ ചർച്ച, റോബോട്ടിക് ഇന്റർവ്യൂ, പേഴ്സനൽ ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ. തെരഞ്ഞെടുക്കപ്പെടുന്നവർ ഫെഡറൽ ബാങ്കിന്റെ ഇന്ത്യയിലെ ഏത് ബ്രാഞ്ചിലും ജോലി ചെയ്യാൻ സന്നദ്ധരായിരിക്കണം

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button